ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് ഇന്ന് നിയമസഭയിൽ തുടക്കം. നയപ്രഖ്യാപന പ്രസംഗത്തിന്റെ ആദ്യ ഖണ്ഡികയും അവസാന ഖണ്ഡികയിൽ വായിച്ച ഗവർണറുടെ നടപടി ഭരണപക്ഷവും പ്രതിപക്ഷവും വിമർശിച്ചിരുന്നു. ഇക്കാര്യങ്ങളും ചർച്ചയിൽ അംഗങ്ങൾ ഉന്നയിക്കും.
രാവിലെ 9 മണിക്ക് ചോദ്യോത്തര വേളയോടെയായിരിക്കും സഭ ആരംഭിക്കുക. ശൂന്യവേളയിൽ അടിയന്തര പ്രമേയ നോട്ടീസിലൂടെ സഭ പ്രക്ഷുബ്ധമാക്കാനാണ് പ്രതിപക്ഷ തീരുമാനം.
ALSO READ: സംസ്ഥാനത്തെ മുഴുവന്‍ ഭൂമിയും ഡിജിറ്റലായി അളന്ന് തിട്ടപ്പെടുത്തി ഭൂരേഖ തയ്യാറാക്കും: മന്ത്രി കെ രാജന്‍
ഗവർണറുടെ നിലമേൽ നാടക സംഭവങ്ങൾ വിവാദമായ സാഹചര്യത്തിലാണ് നന്ദിപ്രമേയ ചർച്ച. സർക്കാറിന്റെ നയം പറഞ്ഞ ഗവർണർക്ക് സഭയുടെ നന്ദിയാണ് പറയേണ്ടത്. നയപ്രഖ്യാപനം ഗവർണർ വെട്ടിച്ചുരുക്കിയിരുന്നു. ഒന്നര മിനുട്ടിലെ പ്രസംഗം വിവാദമായിരുന്നു. തുടർന്നാണ് ഗവർണറുടെ രണ്ട് മണിക്കൂർ നീണ്ട നിലമേൽ നാടക പ്രതിഷേധം. പ്രസംഗത്തിലെ സർക്കാർ നേട്ടങ്ങൾ ഭരണപക്ഷം ഊന്നിപ്പറയും.
അതേസമയം എസ്.എഫ്.ഐ പ്രതിഷേധത്തിനിടയിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനം ഉയർത്തിയിരുന്നു .
ഗവർണർക്ക് നയപ്രഖ്യാപന പ്രസംഗം അവതരിപ്പിക്കാൻ സമയമില്ല, ഒന്നര മണിക്കൂർ റോഡിൽ കുത്തിയിരിക്കാൻ സമയമുണ്ടെന്നാണ് ഗവർണറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വിമർശനം ഉയർത്തിയത്.ഭരണഘടനയെ അവഹേളിക്കുന്ന നിലപാടാണ് നയപ്രഖ്യാപന പ്രസംഗത്തിന്റെ കാര്യത്തിൽ ഗവർണറിൽ നിന്നുണ്ടായതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.അധികാര സ്ഥാനത്ത് ഇരിക്കുന്നവർ ആരായാലും അവർക്കെതിരെ വ്യത്യസ്‍തരീതിയിലുള്ള പ്രതിഷേധ സ്വരങ്ങൾ ഉയർന്നേക്കാം. അതിനോട് അധികാരസ്ഥാനത്ത് ഇരിക്കുന്നവർ എങ്ങനെ പ്രതികരിക്കുന്നു എന്നതിലാണ് പ്രശ്നം. തനിക്കെതിരെയും പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ ഞാനോ കേരളത്തിലോ, ഈ രാജ്യത്ത് മറ്റാരോ പ്രതിഷേധക്കാർക്കെതിരെ പൊലീസ് എന്ത് നടപടി എടുക്കുവെന്ന് നോക്കാനായി ശ്രമിച്ചിട്ടുണ്ടോ? അങ്ങനെ ഒരു അനുഭവം തന്നെ നമുക്കില്ല, എന്നാണ് മുഖ്യമന്ത്രി പറഞ്ഞത് .
ALSO READ:ജോര്‍ദാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇറാനെന്ന് ആരോപണം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here