നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയസഭയില്‍ അവതരിപ്പിച്ച ബജറ്റിൻ മേലുള്ള ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ചര്‍ച്ചകള്‍ക്കു ശേഷം വ്യാഴാഴ്ചയാണ് ധനമന്ത്രി മറുപടി നല്‍കുക.
ബജറ്റ് അവതരണത്തിനു ശേഷം ഇന്നാണ് സഭ പുനഃരാരംഭിക്കുന്നത്. ചോദ്യോത്തര വേളയിൽ ഭാരത് അരി ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർന്നുവന്നേക്കും. അതേസമയം വയനാട്ടിലെ ആനയുടെ വിഷയം ഉയർത്തി സഭ പ്രക്ഷുബ്ദമാക്കാനാണ് പ്രതിപക്ഷ ആലോചന.
ALSO READ: ബേലൂര്‍ മഖ്‌നയെ പിടിക്കാനുള്ള ദൗത്യം മൂന്നാം ദിനത്തിലേക്ക്; പ്രദേശത്തെ സ്കൂളുകൾക്ക് ഇന്ന് അവധി
കേന്ദ്ര അവഗണനക്കെതിരെയുള്ള സര്‍ക്കാരിന്റെ ദില്ലി പ്രക്ഷോഭത്തില്‍ നിന്ന് വിട്ടുനിന്ന പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനം സഭയില്‍ ഉണ്ടാകുമെന്നാണ് സൂചന.
ALSO READ:കൊച്ചിയിലെ ബാറിൽ വെടിവെയ്പ്പ്; രണ്ട് ജീവനക്കാർക്ക് പരിക്ക്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here