വിലങ്ങാട് ഉരുൾപൊട്ടൽ; ദുരിതബാധിതമേഖല സന്ദർശിച്ച് നിയമസഭാ പരിസ്ഥിതി സമിതി

Vilangad_Landlside

നിയമസഭാ പരിസ്ഥിതി സമിതി ഉരുൾപൊട്ടലുണ്ടായ കോഴിക്കോട് ജില്ലയിലെ വിലങ്ങാട് സന്ദർശിച്ചു. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ കാണാനും പഠനം നടത്താനുമാണ് സന്ദർശനം. ഉരുൾ പൊട്ടൽ നാശം വിതച്ച വിലങ്ങാട് രാവിലെയോടെയാണ് നിയമസഭ പരസ്ഥിതി സമിതി അംഗങ്ങൾ സന്ദർശിച്ചത്. ഇ. കെ വിജയൻ ചെയർമാനായ സമിതിയിൽ എട്ട് അംഗ എം എൽ എമാരാണ് സന്ദർശനം നടത്തിയത്. രാവിലെ 9 മണിയോടെ എത്തിയ സംഘം വിലങ്ങാടും പരിസര പ്രദേശങ്ങളിലും സന്ദർശിച്ചു.

വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി കാര്യങ്ങൾ പരിശോധിച്ച് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. പുനരധിവാസത്തിനൊപ്പം സ്ഥലം വാസയോഗ്യമാണോ എന്നകാര്യവും നിയമസഭ പരിസ്ഥിതി സമിതി പരിശോധിക്കും.

Also Read: കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം ; പ്രതിഷേധം കടുപ്പിച്ച് ജൂനിയർ ഡോക്ടർമാർ, അക്രമം അഴിച്ചുവിട്ട് ബിജെപിയും തൃണമൂലും

മേപ്പാടിയിലെ അതേ പരിഗണന വിലങ്ങാട്ടെ ദുരിതബാധിതർക്കും നൽകുമെന്നും മന്ത്രി കെ രാജനും വ്യക്തമാക്കി. പ്രദേശത്തെക്കുറിച്ച് കൂടുതൽ പഠനത്തിനായി കോഴിക്കോട് എൻഐടിയിൽ നിന്നുള്ള വിദഗ്‌ധ സംഘം അടുത്ത ആഴ്ച വിലങ്ങാട് എത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News