നിയമസഭ സമ്മേളനം പുനക്രമീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കര്‍ക്കും പാര്‍ലമെന്ററികാര്യ മന്ത്രിക്കും കത്ത് നല്‍കി. കെ.പി.സി.സിയുടെ രാഷ്ട്രീയ ജാഥ നടക്കുന്നത് ചൂണ്ടി കാട്ടിയാണ് പ്രതിപക്ഷം കത്ത് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 9 മുതല്‍ 25 വരെ ജാഥയില്‍ പങ്കെടുക്കാന്‍ കഴിയുന്ന രീതിയില്‍ സമ്മേളനം പുനക്രമീകരിക്കണമെന്നാണ് കത്തിലെ ആവശ്യം.
ജനുവരി 25 ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ച് മാര്‍ച്ച് 27 വരെ നീളുന്ന തരത്തിലാണ് നിയമസഭാ സമ്മേളനം തീരുമാനിച്ചിരുന്നത്. ഫെബ്രുവരി അഞ്ചിന് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുന്ന തരത്തിലാണ് ഷെഡ്യൂള്‍. എന്നാല്‍ ബജറ്റ് ഫെബ്രുവരി രണ്ടിന് അവതരിപ്പിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷ ആവശ്യത്തില്‍ ബിഎസി കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനം എടുക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here