നിയമസഭാ സ്പീക്കർ കൊച്ചിൻ പോർട്ട് ട്രസ്റ്റ് സന്ദർശിച്ചു

an shamseer

നിയമസഭാ സ്പീക്കർ എ എൻ ഷംസീർ കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ സൗഹൃദ സന്ദർശനം നടത്തി. പോർട്ട് ട്രസ്റ്റ് ചെയർമാൻ ബി. കാശി വിശ്വനാഥന്റെ നേതൃത്വത്തിൽ സ്പീക്കറെ പൂച്ചെണ്ടു നൽകി സ്വീകരിച്ചു. കേരളത്തിൻറെ വികസനത്തിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ പങ്ക്, വാണിജ്യ വ്യവസായ രംഗങ്ങളിലെ വളർച്ചയ്ക്കായി പോർട്ട് ട്രസ്റ്റിന്റെ ഭാവി പരിപാടികൾക്കായുള്ള നവീന ആശയങ്ങൾ തുടങ്ങിയ കാര്യങ്ങൾ സ്പീക്കർ ചെയർമാനുമായി പങ്കുവെച്ചു.

Also read: ടൂറിസം മേഖലയില്‍ ലിംഗസമത്വമുറപ്പാക്കുമെന്ന് പ്രഖ്യാപനവുമായിആഗോള ലിംഗസമത്വ-ഉത്തരവാദിത്ത വനിതാ സമ്മേളനം

സ്പീക്കറുടെ നിയമസഭാ മണ്ഡലത്തിലെ തലായി ഹാർബറും, കണ്ണൂർ അഴീക്കൽ പോർട്ടും ഉടൻതന്നെ സന്ദർശിച്ച് ഇവിടുത്തെ ഭാവി സാധ്യതകൾ എന്തെല്ലാം എന്ന് പരിശോധിക്കുമെന്നും ചെയർമാൻ സ്പീക്കർക്ക് ഉറപ്പു നൽകി. ചർച്ചകൾക്കൊടുവിൽ സ്പീക്കർ എ എൻ ഷംസീറിന് പോർട്ട് ട്രസ്റ്റിന്റെ ഉപഹാരം നൽകി ചെയർമാൻ ആദരിച്ചു. സ്പീക്കറോടൊപ്പം അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അർജുൻ എസ് കെയും ഉണ്ടായിരുന്നു.

Legislative speaker A N Shmaseer visited kochi airport trust.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News