മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം നൽകി ഡോ. ലക്ഷ്‌മി നായർ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം നൽകി ഡോ. ലക്ഷ്‌മി നായർ. വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ വേദനയിൽ ഞാനും പങ്കുചേരുന്നു. എനിക്ക് കഴിയുന്ന ഒരു സഹായമെന്ന നിലയ്ക്ക് 5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിട്ടുണ്ട്. ഒരു സർജ്ജറിയെത്തുടർന്ന് വിശ്രമത്തിലായതിനാൽ നേരിട്ടുള്ള പ്രവർത്തനങ്ങളൊന്നും ഇപ്പോൾ എനിക്ക് സാധ്യമല്ല. ഈ സമയത്ത് ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനത്തിനും സഹായത്തിനുമിറങ്ങിയ എല്ലാവർക്കും നന്ദി. നിങ്ങളെല്ലാവരും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ സിഎംഡിആർഎഫിലേക്ക് അയച്ചുകൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു- ഡോ. ലക്ഷ്‌മി നായർ ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ: ഇല്ല, ഇനി കരയാനില്ല…. സങ്കടം വറ്റിയതുകൊണ്ടല്ലത്, ഉള്ളിലൊരു കടലാണ്..അത് ഇരമ്പിയാര്‍ക്കുന്നുമുണ്ട്, പക്ഷേ ഇനി ജീവിക്കണം..ജീവിക്കാനേ ഷൈജയ്ക്കിനി സമയമുള്ളൂ.!

അതേസമയം നിരവധിപേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി എത്തുന്നത്. അതിൽ വലിയൊരു ശതമാനവും കുട്ടികൾ മുന്നോട്ട് വരുന്നു എന്നതും പ്രതീക്ഷയുടെ കാഴ്ചകളാണ്. സൈക്കിൾ വാങ്ങാൻ കൂട്ടിവെച്ച തുകയും, കമ്മൽ വിറ്റ തുകയും, സമ്മാനമായി ലഭിച്ച വളയും, പിറന്നാളാഘോഷിക്കാൻ കൂട്ടിവെച്ച തുകയുമെല്ലാം നൽകാൻ ഒരുപാട് കുട്ടികൾ മുന്നോട്ടുവരുന്നുണ്ട്.

ALSO READ: ‘ഞങ്ങളുമുണ്ട് കൂടെ…’ വയനാടിന് കൈത്താങ്ങേകാന്‍ കുടുംബശ്രീ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News