മറികടന്നത് പെലൈയുടെ റെക്കോർഡിനെ; ലോകകപ്പിലും യൂറോ കപ്പിലുമായി ഏറ്റവും പ്രായം കുറഞ്ഞ ഗോൾ അടിക്കാരനായി യമാൽ

ഈ യൂറോ കപ്പിൽ ഏറ്റവും ശ്രദ്ധ ആകർഷിച്ച താരങ്ങളിൽ ഒരാളാണ് സ്പെയിനിന്‍റെ റയിറ്റ് വിംങ്ങറായ ലാമിന്‍ യമാൽ. ടൂർണമെന്‍റിലെ മികച്ച യുവതാരം എന്ന നേട്ടവുമായാണ് യമാൽ നാട്ടിലേക്ക് മടങ്ങുന്നത്

സെമിയിൽ ഫ്രാന്‍സിന് ഷോക്ക് ട്രീറ്റ്മെന്‍റ് നൽകിയാണ് യമാൽ ഈ യൂറോ കപ്പിൽ കളം നിറഞ്ഞത്. മത്സരത്തിന്‍റെ 21-ാം മിനിറ്റിൽ പെനൽറ്റി ഏരിയയ്ക്ക് തൊട്ടുപുറത്തു നിന്ന് തൊടുത്ത ഷോട്ട് ലക്ഷ്യം കാണുമ്പോൾ, നിസ്സഹായനായി നോക്കി നിൽക്കാന്‍ മാത്രമേ ഫ്രഞ്ച് ഗോൾകീപ്പർ മൈക്ക് മെന്യാന് ക‍ഴിഞ്ഞുള്ളൂ. ലോകകപ്പിലും യൂറോ കപ്പിലുമായി ഏറ്റവും പ്രായം കുറഞ്ഞ ഗോൾ അടിക്കാരനായി യമാൽ. മറികടന്നത് സാക്ഷാൽ പെലൈയുടെ റെക്കോർഡിനെ. 16 വയസ്സും 362 ദിവസവും പ്രായമുള്ളപ്പോഴാണ് യമാലിന്‍റെ ഈ നേട്ടം.

also read: പാലക്കാട്‌ മണ്ണാർക്കാട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

ആദ്യ മത്സരത്തിൽ ക്രൊയേഷ്യയ്ക്കെതിരെ ഇറങ്ങിയപ്പോൾ യൂറോയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോർഡും യമാൽ തന്‍റെ പേരിലാക്കിയിരുന്നു. സ്പെയിന്‍റെ അപരാജിത യാത്രയ്ക്ക് ഈ പതിനേ‍ഴുകാരന്‍ നൽകിയ സംഭാവനകൾ ചെറുതല്ല. ഫൈനലിൽ നിക്കോ വില്യംസ് ഗോൾ നേടിയത് യമാലിന്‍റെ പാസിലായിരുന്നു. ഇതോടെ ഒരു ഗോളും നാല് അസിസ്റ്റുകളുമാണ് റൈറ്റ് വിങ്ങർ ലാമിന്‍ യമാലിന്‍റെ ഈ ടൂർണമെന്‍റിന്‍റെ സമ്പാദ്യം. യമാൽ… ഈ പേര് ഓർത്തുവെച്ചോള്ളൂ, ഭാവിയിൽ ഗാലറികൾ ആവേശത്തോടെ ഈ പേര് ആർത്ത് വിളിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

also read: ജോയിക്കായി സോണാർ സംവിധാനം ഉപയോഗിച്ച് തിരച്ചിൽ നടത്തും; ട്രാക്കിനടിയിലെ ടണൽ മുഴുവൻ പരിശോധിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News