മലയാള സിനിമയിൽ ആത്മീയതയുടെ പേരിൽ ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച ഒരു നടിയായിരുന്നു ലെന. മന്ത്രവാദത്തെ കുറിച്ചും മറ്റുമൊക്കെ നടിയുടെ സഹായി നടത്തിയ വെളിപ്പെടുത്തൽ സിനിമാ ലോകത്തെ തന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇപ്പോഴിതാ ജാതകത്തെ കുറിച്ചും മറ്റും നടി പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
പരമ്പാരഗത രീതികളിലേക്ക് പോകുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്ന ഒരാളാണ് താനെന്ന് ലെന പറയുന്നു. അതുകൊണ്ട് തന്നെ മൺചട്ടികളിലാണ് ഇപ്പോൾ പാചകമെന്നും അയേണിന്റെ കുറവിനെ ഇത് നികത്തുന്നുണ്ടെന്നും ലെന പറയുന്നു. അപ്പൂപ്പനും അമ്മൂയുമെല്ലാം ചെയ്ത രീതികൾ പിന്തുടരാനാണ് എല്ലാവരും പറയുന്നതെന്ന് വ്യക്തമാക്കിയ നടി ജാതകത്തെ കുറിച്ചും അതിൽ തനിക്കുള്ള വിശ്വാസത്തെ കുറിച്ചും വ്യക്തമാക്കി.
ലെന പറഞ്ഞത്
നമുക്ക് മനസില്ല. നെർവ് സിസ്റ്റമാണുള്ളത്. തലച്ചോറിന്റെ മൂന്ന് സെറ്റുകളാണുള്ളത്. ഹൃദയത്തിലുള്ള ഫീലിംഗ് ബ്രെയ്ൻ, ഇമോഷണൽ ബ്ലെയ്ൻ, കൊഗ്നിറ്റീവ് ബ്രെയ്ൻ എന്നിവയാണ് നമുക്കുള്ളത്. ഈ മൂന്ന് ബ്രെയ്നുകളും കൂടെയാണ് മനസിലേക്ക് കണക്ടാകുന്നത്.
മനസ് ഇന്റർനെറ്റ് പോലെയൊരു സാധനമാണ്. നിങ്ങളുടേതല്ല. നിങ്ങൾക്ക് അതിലേക്ക് സാധനങ്ങൾ അപ്ലോഡ് ചെയ്യാം. ഡൗൺലോഡ് ചെയ്യാം. എല്ലാവരുടെയും പൊതുസ്വത്താണ്. മൃഗങ്ങളും മനസിലേക്ക് കാര്യങ്ങൾ അപ്ലോഡ് ചെയ്യുന്നുണ്ട്. ഈ ഇന്റർനെറ്റിന് പുറത്ത് ജീവിതമുണ്ട്. ‘യു ഡോണ്ട് ഹാവ് എ മൈൻഡ്’ എന്ന പുസ്തകമാണ് താൻ അടുത്തതായി എഴുതാൻ പോകുന്നത്.
ജീവിതത്തിലെ എല്ലാം നേരത്തെ നിശ്ചയിക്കപ്പെട്ടതാണ്. ജാതകം നിങ്ങളുടെ ബ്ലൂ പ്രിന്റാണ്. എന്റെ ജാതകത്തിൽ ചിലപ്പോൾ കുട്ടികൾ വേണ്ടെന്ന് തീരുമാനിക്കുമെന്ന് ഉണ്ടായിരുന്നു. അത് ശരിയാണ്. ഞാൻ കുട്ടികൾ വേണ്ടെന്ന് വെച്ചു. കല്യാണ യോഗമുണ്ട്, സന്യാസ യോഗമുണ്ട് എന്നൊക്കെയുണ്ടാകും. അതിൽ നിങ്ങൾ ഏത് തെരഞ്ഞെടുക്കുന്നു എന്നത് നിങ്ങളുടെ ഫ്രീൽ വിൽ ആണ്. അതിനാൽ യോഗം ജീവിതത്തിന്റെ ബ്ലൂ പ്രിന്റാണ്.
ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ എപ്പോഴും ആ നായിക കരഞ്ഞ് കൊണ്ടിരിക്കുകയാണ്. ഞാൻ ഗ്ലിസറിൻ ഇല്ലാതെയാണ് കരഞ്ഞ് കൊണ്ടിരുന്നത്. ആന്റി ഡിപ്രസന്റുകൾ കഴിച്ച് ബുദ്ധിമുട്ടിലായിരുന്നു. 2017 വരെയുള്ള തന്റെ ജീവിതത്തിൽ മാനസികമായി ഒരുപാട് വിഷമഘട്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ലെന പറഞ്ഞു. ഇന്നത്തെ യുവ തലമുറ പ്രശ്നങ്ങൾ വരുമ്പോൾ ആത്മഹത്യയാണ് പരിഹാരം എന്ന് ചിന്തിക്കുന്നു. അതല്ല പരിഹാരം. പ്രശ്നങ്ങളെ ആസ്വദിക്കണം.
ശരീരത്തിൽ മസിലുകൾ ഉണ്ടാകുന്നത് ജിമ്മിൽ പോയി വെയ്റ്റ് ലിഫ്റ്റ് ചെയ്യുമ്പോഴാണ്. 15 വർഷത്തോളം ഞാൻ ജീവിതത്തിൽ മാനസികമായി പോരാട്ടമായിരുന്നു. അതുകൊണ്ട് താൻ ശക്തയാവുകയാണ് ചെയ്തതെന്നും ലെന തുറന്ന് പറഞ്ഞു. ജീവിതം ശരിക്കും തുടങ്ങുന്നത് മുപ്പതിന് ശേഷമാണ്. നാൽപതുകളിലാണ് നമ്മുടേതായ ജീവിതം ജീവിക്കുന്നുള്ളൂ..
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here