മൂന്ന് മണിക്കൂറിനുള്ളില്‍ പതിനഞ്ച് ബീഡി വലിച്ചു, പുകയില കൂട്ടി മുറുക്കി നാല് പല്ലുകള്‍ കേടുവന്നു; അനുഭവം തുറന്നുപറഞ്ഞ് ലെന

പൗരാവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ട മനുഷ്യരുടെ ലോകത്തെ കുറിച്ചാണ് ആര്‍ട്ടിക്കിള്‍ 21 എന്ന ചിത്രം സംസാരിക്കുന്നതെന്ന് നടി ലെന. തന്റെ പുതിയ സിനിമയായ ആര്‍ട്ടിക്കിള്‍ 21ന്റെ വിശേഷങ്ങള്‍ ഒരു സ്വകാര്യ മാധ്യത്തോട് പങ്കെടുവെക്കുകയാണ് ലെന.

സാജന്‍ ബേക്കറി എന്ന സിനിമയിലെ ബെറ്റ്സി എന്ന കഥാപാത്രം ചെയ്തുകഴിഞ്ഞ് അഞ്ച് ദിവസത്തെ മാത്രം ഇടവേളയിലാണ് താമരൈ എന്ന കഥാപാത്രം ചെയ്യേണ്ടി വന്നതെന്നും താമരൈ എന്ന കഥാപാത്രമാകാന്‍ ശരീരഭാരം നന്നായി കുറയ്ക്കേണ്ടിവന്നുവെന്നും ലെന പറഞ്ഞു.

ബീഡിവലിയും മുറുക്കലും ശീലമാക്കിയ ഒരു കഥാപാത്രമാണ് താമരൈ. അതുകൊണ്ട് തന്നെ താമരൈയെ അവതരിപ്പിക്കാനും വല്ലാതെ കഷ്ടപ്പെട്ടു. രണ്ട് മൂന്ന് മണിക്കൂറിനുള്ളില്‍ പത്തുപതിനഞ്ച് ബീഡിയാണ് വലിക്കേണ്ടി വന്നത്.

അടയ്ക്കയും പുകയിലയും കൂട്ടി മുറുക്കി എന്റെ നാല് പല്ലുകളാണ് കേടുവന്നത്. അത് ശരിയാക്കാന്‍ രണ്ടു തവണ എനിക്ക് പല്ലില്‍ റൂട്ട് കനാല്‍ ചെയ്യേണ്ടിവന്നുവെന്നും ലെന പറഞ്ഞു.

ലെനയുടെ വാക്കുകള്‍ ഇങ്ങനെ:

‘താമരൈ എന്ന കഥാപാത്രമാകാന്‍ ശരീരഭാരം നന്നായി കുറയ്ക്കേണ്ടിവന്നു.
സാജന്‍ ബേക്കറി എന്ന സിനിമയിലെ ബെറ്റ്സി എന്ന കഥാപാത്രം ചെയ്തുകഴിഞ്ഞ് അഞ്ച് ദിവസത്തെ മാത്രം ഇടവേളയിലാണ് താമരൈ എന്ന കഥാപാത്രം ചെയ്യേണ്ടി വന്നത്.

അഞ്ച് ദിവസം മാത്രം സമയമുള്ളത് കൊണ്ട് പട്ടിണികിടക്കുകയല്ലാതെ മറ്റ് വഴിയൊന്നുമുണ്ടായിരുന്നില്ല. വെള്ളം മാത്രം കുടിച്ചായിരുന്നു അഞ്ച് ദിവസം കഴിഞ്ഞത്. അതിന് ശേഷം മേക്കപ്പ്മാന്‍ റഷീദ് അഹമ്മദ് എന്നില്‍ നടത്തിയ മേക്കോവര്‍ അപാരമായിരുന്നു.

റെയില്‍വേ ട്രാക്കിനരികിലെ മണ്ണില്‍ മുഖമടിച്ച് വീണുകിടക്കുന്ന രംഗമുണ്ട് സിനിമയില്‍. അത് ചെയ്യുമ്പോള്‍ നന്നായി ബുദ്ധിമുട്ടി. മാലിന്യം നിറഞ്ഞ ആ മണ്ണില്‍ ഏറെ നേരം കിടക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ അറിയാമല്ലോ.

ബീഡിവലിയും മുറുക്കലും ശീലമാക്കിയ ഒരു കഥാപാത്രമാണ് താമരൈ. അതുകൊണ്ട് തന്നെ താമരൈയെ അവതരിപ്പിക്കാനും വല്ലാതെ കഷ്ടപ്പെട്ടു. രണ്ട് മൂന്ന് മണിക്കൂറിനുള്ളില്‍ പത്തുപതിനഞ്ച് ബീഡിയാണ് വലിക്കേണ്ടി വന്നത്. അടയ്ക്കയും പുകയിലയും കൂട്ടി മുറുക്കി എന്റെ നാല് പല്ലുകളാണ് കേടുവന്നത്. അത് ശരിയാക്കാന്‍ രണ്ടു തവണ എനിക്ക് പല്ലില്‍ റൂട്ട് കനാല്‍ ചെയ്യേണ്ടിവന്നു.

‘നമ്മുടെ തെരുവുകളിലെ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ജീവിതത്തെ കുറിച്ചാണ് ആര്‍ട്ടിക്കിള്‍ പറയുന്നത്. തെരുവുകളില്‍ ആക്രിപെറുക്കി ജീവിക്കുന്ന താമരൈ എന്ന സ്ത്രീയുടെയും അവളുടെ രണ്ട് മക്കളുടെയും കഥയാണിത്. സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോയിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ സ്‌കൂള്‍ ബാഗില്‍ നിന്ന് ടിഫിന്‍ ബോക്സ് എടുത്ത് ഭക്ഷണം കഴിക്കുകയാണ് മൂത്തകുട്ടി ചെയ്യുന്നത്.

എന്നാല്‍, ബാഗില്‍ നിന്ന് കിട്ടിയ പുസ്തകങ്ങളിലാണ് ചെറിയ കുട്ടിയുടെ ശ്രദ്ധ. അവന് ഒട്ടും പരിചിതമല്ലാത്ത ആ ലോകത്തേക്ക് പോകാന്‍ അവനുള്ള തീവ്രമായ ആഗ്രഹവും അത് നിറവേറ്റാനായി താമരൈ നടത്തുന്ന പോരാട്ടവുമാണ് സിനിമ പറയുന്നത്,’ ലെന പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News