ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചിട്ട് ആറ് വര്‍ഷം .കലാമൂല്യമുള്ള സിനിമകളുടെ അമരക്കാരന്‍,സ്ത്രീപക്ഷ സിനിമകളിലൂടെ സാമൂഹിക പ്രതിബന്ധത തെളിയിച്ച സംവിധായകന്‍ എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയുള്ള കലാപ്രതിഭയായിരുന്നു ലെനിന്‍ രാജേന്ദ്രന്‍. മലയാളത്തിലെ മാറ്റങളുടെ സിനിമക്കാരന്‍ ആയിരുന്നു ലെനിന് രാജേന്ദ്രന്.പ്രണയവും വിപ്ലവവും സ്ത്രീവിമോചനവും തൊഴിലില്ലായ്മയും ഒക്കെ ആ കരങ്ങളാല്‍ ചലച്ചിത്രങ്ങളായി പിറവികൊണ്ടു.
എറണാകുളത്തു ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസില്‍ പ്രവര്‍ത്തിക്കവേ അവിടെവച്ചു പി.എ.ബക്കറെ പരിചയപ്പെട്ടതാണ് ലെനിന്‍ രാജേന്ദ്രന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ബക്കറിന്റെ സഹസംവിധായകനായി സിനിമയിലെത്തി ഉണര്‍ത്തുപാട്ട് എന്ന സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായി.
ALSO READ: ഹണി റോസിന്റെ പരാതി; മുൻകൂർ ജാമ്യം തേടിയ രാഹുൽ ഈശ്വറിന്‍റെ ഹർജി ഇന്ന് പരിഗണിക്കും
1981ല്‍ പുറത്തിറങ്ങിയ വേനല്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചു.പഠന കാലത്ത് എസ്.എഫ്.ഐയുടെ സജീവപ്രവര്ത്തകനായിരുന്ന ലെനിന്‍ രാജേന്ദ്രന്‍ തന്റെ സിനിമകളിലൂടെയും ആ പോരാട്ട അഗ്‌നി പകര്‍ന്നു നല്‍കി മീനമാസത്തിലെ സൂര്യന് എന്ന ചിത്രം ഫ്യൂഡല് വിരുദ്ധപോരാട്ടത്തെ ഒരു കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ചിത്രമായിരുന്നു.
മഴയെ സര്‍ഗാത്മകമായി തന്റെ ചിത്രങ്ങളില് ഉപയോഗപ്പെടുത്തിയ സംവിധായകനായിരുന്നു രാജേന്ദ്രന്.മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെതായ നോവലുകള്‍ സിനിമകളായി ഉദയം ചെയ്തത് ലെനില്‍ രാജേന്ദ്രനിലൂടെയായിരുന്നു എം. മുകുന്ദന്റെ ദൈവത്തിന്റെ വികൃതികളും കമലാ സുരയ്യയുടെ ‘നഷ്ടപ്പെട്ട നീലാംബരി’ എന്ന കഥയെ അടിസ്ഥാമമാക്കി സംവിധാനം ചെയ്ത മഴയും ഇവയ്ക്ക് ഉദാഹരണങ്ങളാണ്. .ജനപ്രിയ ചിത്രങ്ങളുടെ രീതികളേയും താരങ്ങളേയും ഉപയോഗപ്പെടുത്തുമ്പോഴും വിപണിയുടെ പ്രലോഭനങ്ങള്ക്ക് വഴങ്ങാതെ ചിത്രത്തിന്റെ മൂല്യത്തിന് പ്രാധാന്യം നല്‍കിയ ഉറച്ച നിലപാട് ഉയര്‍ത്തിപ്പിടിച്ച സംവിധായകനായിരുന്നു ലെനിന്‍ രാജേന്ദ്രന്‍ .
മൂന്നു ദശാബ്ദത്തോളം നീണ്ട ചലച്ചിത്രജീവിതത്തില്‍ എണ്ണം പറഞ്ഞ ചിത്രങ്ങളിലൂടെ അദ്ദേഹം മലയാളത്തിന്റെ വെള്ളിത്തിരയില്‍ സ്വന്തംപേരു കൊത്തിവച്ചു. 5 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി. ചില്ല്, ദൈവത്തിന്റെ വികൃതികള്‍, മഴ, കുലം, വചനം, അന്യര്‍, രാത്രിമഴ, മീനമാസത്തിലെ സൂര്യന്‍, മകരമഞ്ഞ്, സ്വാതി തിരുനാള്‍ എന്നിവ പ്രധാന ചിത്രങ്ങളാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി കെ.ആര്‍.നാരായണനെതിരെ ഒറ്റപ്പാലത്തു മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. എക്കാലത്തും അടിമുടി കമ്മ്യൂണിസ്റ്റായി നിലകൊണ്ട ലെനിന്‍ രാജേന്ദ്രന്‍ തന്റെ ആശയങ്ങളിലും ആദര്‍ശങ്ങളിലും സിനിമയിലും ആ നിലപാട് മരണം വരെയും ഉയര്‍ത്തിപ്പിടിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here