ആര് മുന്നിൽ? ബോക്സോഫീസിൽ ലിയോ- ജയിലർ പോരാട്ടം

ബോക്സോഫീസില്‍ നിർത്താതെ കുതിപ്പ് തുടർന്ന് വിജയ് ചിത്രം ലിയോ. റിലീസ് ചെയ്ത് മൂന്നാമത്തെ ഞായറാഴ്ച പിന്നിടുമ്പോൾ ചിത്രം മികച്ച കളക്ഷന്‍ നേടിയെന്നാണ് റിപ്പോർട്ട്. 18 മത്തെ ദിവസം ഇന്ത്യന്‍ ബോക്സോഫീസില്‍ ലിയോ ഉണ്ടാക്കിയത് 4.50 കോടി രൂപയാണ്. ആഭ്യന്തര ബോക്സോഫീസിൽ ലിയോ 328.50 കോടി രൂപ സ്വന്തമാക്കി.

ALSO READ:രാത്രിയില്‍ നല്ല സുഖമായുറങ്ങൂ… ശീലമാക്കാം ഈ കിടിലന്‍ ജ്യൂസ്

അതേസമയം ആഭ്യന്തര ബോക്സോഫീസില്‍ രജനികാന്ത് ചിത്രം ജയിലറിനേക്കാളും കുറവാണ്
ലിയോയുടെ കളക്ഷൻ. മൂന്നാം ഞായറാഴ്ച 7.9 കോടി രൂപയായിരുന്നു ജയിലറുടെ കളക്ഷൻ.
എന്നാൽ റിലീസ് ചെയ്ത് 18 ദിവസം എടുത്താല്‍ ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ലിയോ 328.50 കോടി നേടി കഴിഞ്ഞു.ദീപാവലി വരെ തിയറ്ററുകളിൽ ലിയോ പ്രദർശനം തുടരുകയാണെങ്കിൽ കളക്ഷൻ ഇനിയും വർധിക്കും.

ALSO READ:ഐഎഫ്എഫ്കെ; സംഘാടക സമിതി രൂപീകരണം നവംബർ 8 ന്

ഞായറാഴ്ച തമിഴ്നാട്ടില്‍ ലിയോയ്ക്ക് ഒക്യൂപെഷന്‍ 31 ശതമാനമായിരുന്നു. ഈവനിംഗ് നൈറ്റ് ഷോകളില്‍ മികച്ച രീതിയില്‍ ജനം എത്തിയെന്നാണ് കണക്ക്. പാര്‍ഥിപൻ എന്ന കുടുംബനാഥനായിട്ടാണ് വിജയ് ചിത്രത്തില്‍ എത്തിയത്. വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷയും എത്തിയിരുന്നു. അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി എന്നിവരും കഥാപാത്രങ്ങളായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News