തിരുവനന്തപുരം മൃഗശാലയിൽ പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദർശക കൂട്ടിലേക്കു ട്ടിലേക്ക് മാറ്റി. കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അംഗീകാരത്തിന് വിധേയമായി മൃഗങ്ങളുടെ കൈമാറ്റ വ്യവസ്ഥയിലാണ് തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ നിന്നും തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ച ഒരു ജോഡി സിംഹങ്ങൾക്കാണ് മന്ത്രി ചിഞ്ചുറാണി പേരിട്ടു. പെൺസിംഹത്തിന് നൈല എന്നും ആസിംഹത്തിന് ലിയോ എന്നുമാണ് പേരിട്ടിരിക്കുന്നത്.
Also Read: ഹനുമാൻ കുരങ്ങിനെ മയക്കുവെടി വെക്കില്ല; മന്ത്രി ചിഞ്ചുറാണി
ഓരോ ജോഡി സിംഹങ്ങൾ, ഹനുമാൻ കുരങ്ങുകൾ, എമു എന്നിവയെയാണ് കർണാടകയിലെ തിരുപ്പതി ശ്രീ വെങ്കിടേശ്വര മൃഗശാലയിൽ നിന്നും തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്
തിരുപ്പതിയിൽ നിന്നും എത്തിച്ച ഹനുമാൻ കുരങ്ങ് പരീക്ഷണാർഥം കഴിഞ്ഞ ദിവസം കൂട് തുറക്കുന്നതിനിടെ രക്ഷപ്പെട്ടിരുന്നു. പിന്നീട് ഇതിനെ മൃഗശാലക്കുള്ളിൽ നിന്നും തന്നെ കണ്ടെത്തിയിരുന്നു. മൃഗശാലയിലെ മരത്തിന് മുകളിൽ ഇരിക്കുന്നതായി കണ്ടെത്തിയ ഹനുമാൻ കുരങ്ങ് ഇത് വരെ താഴെ ഇറങ്ങിയിട്ടില്ല. ഇതിനെ താഴെ ഇറക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്
3-4 വയസ് പ്രായമുള്ള പെൺ ഹനുമാൻ കുരങ്ങാണ് ഇത്.പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദർശക കൂട്ടിലേക്കു മാറ്റാനും പേരിടാനും നിശ്ചയിച്ചിരിക്കെയായിരുന്നു ഹനുമാൻ കുരങ്ങ് രക്ഷപ്പെട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here