ബോക്സ് ഓഫീസ് റെക്കോർഡുകൾ കടപുഴക്കി ലിയോ

സമ്മിശ്രമായ ആദ്യദിന അഭിപ്രായങ്ങളുമായി സ്‌ക്രീനിലെത്തിയ ലിയോ ബോക്സ് ഓഫീസ് റെക്കോർഡുകളെയെല്ലാം തകിടം മറിച്ചിരിക്കുകയാണ്‌. ഷാരൂഖ് ഖാന്‍റെ ഈ വര്‍ഷത്തെ രണ്ട് 1000 കോടി വിജയങ്ങളായ പഠാന്‍റെയും ജവാന്‍റെയും ഓപ്പണിങ് ഡേ ബോക്സ് ഓഫീസ് മറികടന്നുകൊണ്ടായിരുന്നു ലിയോയുടെ തുടക്കം. വിജയുടെ സിനിമാജീവിതത്തിൽ ഏറ്റവും വലിയ വിജയം, കേരളത്തിൽ ഒരു തമിഴ് ചിത്രം നേടുന്ന ഏറ്റവും വലിയ വിജയം എന്നീ റെക്കോർഡുകൾ നേരത്തെ തന്നെ ചിത്രം കരസ്ഥമാക്കിയിരുന്നു.

ALSO READ: കറുത്ത സാരിയിൽ സുന്ദരിയായി അനശ്വര; വൈറലായി അമ്മയുടെ കമന്റ്

ഇപ്പോഴിതാ വിദേശ മാര്‍ക്കറ്റുകളില്‍ 200 കോടി കളക്ഷന്‍ എന്ന റെക്കോർഡ് കൂടെ ലിയോക്ക് സ്വന്തമായിരിക്കുകയാണ്. ചിത്രത്തിന്‍റെ വിദേശ വിതരണക്കാരായ ഫാര്‍സ് ഫിലിം ആണ് ഇക്കാര്യം അറിയിച്ചത്. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 24.2 മില്യണ്‍ ഡോളര്‍ (201.5 കോടി രൂപ) ആണ്. ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ 12 ദിനങ്ങളില്‍ നിന്ന് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 540 കോടിയിലേറെ നേടിയിട്ടുണ്ട്.

ALSO READ: ഗാസയിൽ ഇസ്രയേൽ ആക്രമണം ഒരു മാസം കടന്നു; പലായനം ചെയ്ത് ആയിരങ്ങൾ

ഇതുവരെ ഒരു തമിഴ് ചിത്രവും നേടാത്ത റെക്കോർഡുകളുമായി ഇപ്പോഴും ലിയോ ബിഗ് സ്‌ക്രീനിൽ തകർക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News