ലിയോയിലെ ഗാനം ജയിലർ ഗാനത്തെ കടത്തിവെട്ടുമോ? ഗാനത്തിന്‍റെ ഗ്ലിംപ്സ് ഇന്ന് പുറത്തുവിടും

സമീപകാലത്ത് തമിഴ് സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്ന ജയിലറിന് ശേഷം അനിരുദ്ധ് സം​ഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ലിയോ. നിലവിൽ തമിഴ് സിനിമയിൽ ഹിറ്റ് മേക്കര്‍മാരായ ഒരു നിര സംവിധായകരും താരങ്ങളും യുവനിരയില്‍ എത്തിയിട്ടുണ്ട്. അതേസമയം സം​ഗീത സംവിധായകനായി ഹിറ്റ് ലിസ്റ്റിൽ സ്ഥാനം പിടിച്ച സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ.

also read : എം എസ് സ്വാമിനാഥന്‍റെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

സമീപകാലത്ത് തമിഴ് സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്ന ജയിലറിന് ശേഷം അനിരുദ്ധ് സം​ഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ലിയോ. ചിത്രത്തിലെ രണ്ടാമത്തെ സിം​ഗിള്‍ ഇന്ന് പുറത്തെത്തും. അതിന് മുന്നോടിയായി രണ്ടാമത്തെ ​ഗാനത്തിന്‍റെ ഒരു ​ഗ്ലിംപ്സ് പുലര്‍ച്ചെ 12 ന് അണിയറക്കാര്‍ പുറത്തുവിട്ടു.ബാഡ് ആസ് എന്ന ട്രാക്കിന്‍റെ സ്വഭാവം എന്തെന്ന് വെളിപ്പെടുത്തുന്നതാണ് 25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ലിറിക് വീഡിയോ. ടൈറ്റില്‍ കഥാപാത്രമായ വിജയിയുടെ ലിയോ ദാസിനെ അവതരിപ്പിച്ചുകൊണ്ടുള്ളതാണ് ​ഗാനം.

also read : ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരായ ആരോപണം; പരാതിക്കാരന്‍ ഹരിദാസിന്റെ വാദം തെറ്റ്; തെളിവുകള്‍ പുറത്ത്

അതേസമയം സുരക്ഷാകാരണങ്ങളെ മുന്‍നിര്‍ത്തി ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് റദ്ദാക്കുകയാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. അതിന് പകരമായി ചിത്രത്തിന്‍റെ അപ്ഡേറ്റുകള്‍ സ്ഥിരമായി എത്തിക്കുമെന്നും. അതേസമയം തമിഴ് സിനിമാപ്രേമികളില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് ലിയോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News