ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ തൂക്കി ലിയോ, റിപ്പോർട്ട് പുറത്ത്

ഇന്ത്യൻ സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കി ലോകേഷ്-വിജയ് ചിത്രം ലിയോ. 148.5 കോടി രൂപയാണ് വേൾഡ് വൈഡായി ചിത്രം ആദ്യ ദിനം തന്നെ സ്വന്തമാക്കിയത്. കേരളത്തിലും ആദ്യദിനത്തിൽ സർവകാല റെക്കോർഡ് ലിയോ സ്വന്തമാക്കിയിട്ടുണ്ട്. 12 കോടിയാണ് ആദ്യദിനം കേരള ബോക്സോഫീസിൽ നിന്ന് ചിത്രത്തിന് ലഭിച്ചത്. ഇതോടെ കെ ജി എഫ് ഒടിയൻ തുടങ്ങിയ സിനിമകളുടെ റെക്കോർഡ് ആണ് ലിയോ തിരുത്തി എഴുതിയത്.

ALSO READ: ലിയോയിൽ വിജയ് വാങ്ങിയ പ്രതിഫലം പുറത്ത്, തൃഷയെക്കാൾ മൂല്യം സഞ്ജയ് ദത്തിന്, മാത്യു തോമസിനും കോടികളോ?

തമിഴ്‌നാട്ടിൽ നിന്ന് 35 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്. ആഗോളവ്യാപകമായി 143 കോടിയില്‍ പ്പരം കളക്ഷനുമായി തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ലിയോ. വിദേശ രാജ്യങ്ങളിലും സകലവിധ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ ലിയോ ലോകവ്യാപകമായി കളക്ഷനിലും പ്രേക്ഷക അഭിപ്രായത്തിലും മുന്നിലാണ്.

ALSO READ: ഒടിയനെ ഒടിച്ച് ലിയോ, കോടികളുടെ വ്യത്യാസത്തിൽ ആദ്യ ദിന കളക്ഷൻ റെക്കോർഡ്: ഇത് തിരുത്താൻ ഇനി ആരുണ്ട്?

അതേസമയം, ലിയോയിലെ താരങ്ങൾ വാങ്ങിയ പ്രതിഫലം പുറത്തു വിട്ട് പ്രമുഖ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമാ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ച ലിയോയിൽ 120 കോടി രൂപയാണ് വിജയ് പ്രതിഫലമായി വാങ്ങിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പറയുന്നത്. നായികയായ തൃഷ 7 കോടി വാങ്ങിയപ്പോൾ വില്ലൻ വേഷത്തിൽ എത്തിയ ബോളിവുഡ് നടൻ സഞ്ജയ് ദത്ത് 10 കോടി രൂപയാണ് സിനിമയ്ക്ക് വേണ്ടി വാങ്ങിയതെന്നും ടൈംസ് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News