ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ ആദ്യപകുതി അതിഗംഭീരമെന്ന് പ്രേക്ഷകരുടെ പ്രതികരണം. നാല് മണിക്ക് ആരംഭിച്ച ചിത്രത്തിന്റെ ആദ്യ എഫ് ഡി എഫ് എസ് ഷോ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രമാണ് ലിയോ. ഇന്റർവെൽ പഞ്ച് വേറെ ലെവലാണെന്നും, ഏറ്റവും മികച്ച ഒരു വിജയ് ചിത്രം തന്നെയാണ് ലിയോ എന്നുമാണ് പ്രതികരണങ്ങൾ പുറത്തു വരുന്നത്. അതേസമയം ഇത് എൽ സി യു തന്നെയാണ് എന്നാണ് ചില പ്രേക്ഷകർ വെളിപ്പെടുത്തിയിരിക്കുന്നത്.
ALSO READ: അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ തുടർന്ന് ബിജെപിയും കോൺഗ്രസ്സും
ലിയോ കേരളത്തിലെ 655 സ്‌ക്രീനുകളിലാണ് ഇന്ന് മുതൽ പ്രദർശനം ആരംഭിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ സിനിമാ റിലീസാണ് ഇതെന്നാണ് റിപ്പോർട്ട്. അതേസമയം ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി തനിക്കൊപ്പം നിന്ന എല്ലാവര്ക്കും നന്ദി പറഞ്ഞുകൊണ്ട് ലോകേഷ് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ദളപതി വിജയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി എന്നാണ് ആ പോസ്റ്റിൽ ലോകേഷ് കുറിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here