കേരളത്തിൽ വിജയ് ഫാൻസ് ലിയോ ചിത്രത്തിന്റെ ഫേക്ക് ടിക്കറ്റുകൾ വിറ്റെന്ന് ആരോപണം. 250-300 രൂപ നിരക്കിലുള്ള ടിക്കറ്റുകൾ ഫാൻസ് ഷോ എന്ന പേരിൽ ഫേക്ക് ടിക്കറ്റ് ഉണ്ടാക്കി വിറ്റെന്നും, സിനിമ കാണാൻ വന്നപ്പോൾ അത് ഫേക്ക് ടിക്കറ്റ് ആണെന്നും സിനിമ കാണാൻ കഴിയില്ലെന്നും തിയേറ്റർ ജീവനക്കാർ പറഞ്ഞെന്നുമാണ് ആരോപണം. എറണാകുളത്ത് ഇന്നലെ നടന്ന ഫാൻസ് ഷോയുടെ പേരിലാണ് ഫേക് ടിക്കറ്റുകൾ വിറ്റതെന്നാണ് ആരോപണം. ഓൺലൈൻ യൂട്യൂബ് ചാനലുകളാണ് ഇത് സംബന്ധിച്ച യുവാക്കളുടെ വെളിപ്പെടുത്തൽ പുറത്തുവിട്ടത്.
ALSO READ: ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ തൂക്കി ലിയോ, റിപ്പോർട്ട് പുറത്ത്
അതേസമയം, ഇന്ത്യൻ സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കി ലോകേഷ്-വിജയ് ചിത്രം ലിയോ പ്രദർശനം തുടരുകയാണ്. 148.5 കോടി രൂപയാണ് വേൾഡ് വൈഡായി ചിത്രം ആദ്യ ദിനം തന്നെ സ്വന്തമാക്കിയത്. കേരളത്തിലും ആദ്യദിനത്തിൽ സർവകാല റെക്കോർഡ് ലിയോ സ്വന്തമാക്കിയിട്ടുണ്ട്. 12 കോടിയാണ് ആദ്യദിനം കേരള ബോക്സോഫീസിൽ നിന്ന് ചിത്രത്തിന് ലഭിച്ചത്. ഇതോടെ കെ ജി എഫ് ഒടിയൻ തുടങ്ങിയ സിനിമകളുടെ റെക്കോർഡ് ആണ് ലിയോ തിരുത്തി എഴുതിയത്.
ALSO READ: ലിയോയിൽ വിജയ് വാങ്ങിയ പ്രതിഫലം പുറത്ത്, തൃഷയെക്കാൾ മൂല്യം സഞ്ജയ് ദത്തിന്, മാത്യു തോമസിനും കോടികളോ?
തമിഴ്‌നാട്ടിൽ നിന്ന് 35 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്. ആഗോളവ്യാപകമായി 143 കോടിയില്‍ പ്പരം കളക്ഷനുമായി തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ലിയോ. വിദേശ രാജ്യങ്ങളിലും സകലവിധ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ ലിയോ ലോകവ്യാപകമായി കളക്ഷനിലും പ്രേക്ഷക അഭിപ്രായത്തിലും മുന്നിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here