ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടി വിജയ് ചിത്രം ലിയോ മുന്നേറ്റം തുടരുമ്പോൾ എത്ര മുതൽ മുടക്കിലാണ് ഈ ചിത്രം നിർമിച്ചത് എന്ന ഒരു സംശയം പ്രേക്ഷകരിൽ ഉണ്ടായിരുന്നു.ഇപ്പോഴിതാ ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം 300 കോടിയാണ് ചിത്രം നിർമ്മിക്കാൻ ചെലവായതെന്നാണ് വ്യക്തമാകുന്നത്. അഞ്ചു ദിവസങ്ങൾ പിന്നിടുമ്പോൾ ലിയോ ഇതിനോടകം തന്നെ 450 കോടിയിൽ അധികം കളക്ഷൻ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴും മികച്ച കളക്ഷനാണ് ചിത്രത്തിന് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കുന്നത്.
നാല് സിനിമകൾ മാത്രം സംവിധാനം ചെയ്ത ലോകേഷിന്റെ പ്രതിഫലം തെന്നിന്ത്യയിലെ തന്നെ ഏറ്റവും മൂല്യമുള്ള രാജമൗലിയെക്കാൾ മുകളിലാണ് എന്നതാണ് അമ്പരപ്പിക്കുന്ന മറ്റൊരു കാര്യം. രാജമൗലിയുടെ ഏറ്റവും ഉയർന്ന പ്രതിഫലം 35 കോടിയാണെങ്കിൽ ലോകേഷിന് ലിയോയിൽ ലഭിച്ചത് 50 കോടി രൂപയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ തെന്നിന്ത്യയിലെ ഏറ്റവും കൂടുതൽ മൂല്യമുള്ള സംവിധായകനായി മാറിയിരിക്കുകയാണ് ലോകേഷ് കനകരാജ്.
അതേസമയം, ലോകേഷിന്റെ ആദ്യ ചിത്രമായ മാനഗരത്തിന്റെ മുതൽ മുടക്കും ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്. 4 കോടി ബഡ്ജറ്റിലാണ് മാനഗരം ഒരുങ്ങിയതെന്നാണ് റിപ്പോർട്ടുകൾ വ്യകതമാക്കുന്നത്. ലിയോയുടെ വിജയം പങ്കുവയ്ക്കാൻ പാലക്കാട് അരോമ തിയേറ്ററിൽ ലോകേഷ് എത്തിയിരുന്നു. മികച്ച സ്വീകരണമാണ് താരത്തിന് കേരളത്തിൽ നിന്നും ലഭിച്ചത്. തൃശൂരിലും എറണാകുളത്തുമായി രണ്ട് തിയേറ്ററുകളിൽ കൂടി ലോകേഷ് ഇന്ന് സന്ദർശനം നടത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here