‘ലിയോയിലെ ആ ഗാനം ഈച്ചക്കോപ്പി’, അടിച്ചുമാറ്റിയത് പ്രശസ്ത ഇംഗ്ലീഷ് ഗാനം; തെളിവുകൾ പുറത്ത്

ലിയോയിലെ ഓര്‍ഡിനറി പേഴ്‌സണ്‍ എന്ന ഗാനം കോപ്പി അടിച്ചതാണെന്ന് സോഷ്യൽ മീഡിയ. പ്രശസ്‌ത ഗായകൻ ഒറ്റ്‌നിക്കയുടെ വെയര്‍ ആര്‍ യു എന്ന ഗാനവുമായി ലിയോയിലെ ഗാനത്തിന് വലിയ സാമ്യമുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇതിനുള്ള തെളിവുകളും പലരും വ്യക്തമാക്കുന്നുണ്ട്.

ALSO READ: രാജസ്ഥാനിലും മധ്യപ്രദേശിലും സ്ഥാനാർഥി നിർണയം; ബിജെപിയിൽ പൊട്ടിത്തെറി

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോയിലെ ഗാനം കഴിഞ്ഞ ദിവസമാണ് റിലീസ് ആയത്. ഓര്‍ഡിനറി പേഴ്‌സണ്‍ എന്ന ഗാനം സോണി മ്യുസിക്ക് സൗത്ത് എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് റിലീസ് ആയിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിലെ തന്നെ വില്ലൻ യാര് എന്ന ഗാനവും പുറത്തിറങ്ങിയിരുന്നു.

അതേസമയം, സിനിമാ ചരിത്രത്തിൽ സകല കളക്ഷന്‍ റെക്കോഡുകളും ഭേദിച്ച് മുന്നേറുകയാണ് ലിയോ. നാലു ദിവസം പിന്നിടുമ്പോള്‍ ചിത്രം ഇതിനോടകം ലോകമെമ്പാടും നിന്നും 400 കോടിയിലേറെ സ്വന്തമാക്കിയിട്ടുണ്ട്. വിജയ്‌യെ കൂടാതെ അര്‍ജുന്‍ സര്‍ജ, സഞ്ജയ് ദത്ത്, മഡോണ സെബാസ്റ്റ്യന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, തൃഷ സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News