വിജയ്ക്ക് ബിഎംഡബ്ല്യു കൊടുക്കുമോ? നിർമാതാവിൻ്റെ മറുപടി കേട്ട് ഞെട്ടി ദളപതി ആരാധകർ

ലിയോ ചിത്രം വലിയ വിജയമായതോടെ ദളപതിക്ക് നിർമാതാവ് ലളിത് കുമാർ എന്തെങ്കിലും സമ്മാനം നൽകുമോ എന്നാണ് ആരാധകരെല്ലാം ഉറ്റു നോക്കുന്നത്. ജയിലർ ചിത്രം വിജയിച്ചപ്പോൾ രജനികാന്തിന് നിർമാതാക്കൾ ബിഎംഡബ്ല്യു കാർ സമ്മാനമായി നൽകിയിരുന്നു. ഇതേ രീതി സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ഉടമയായ ലളിത് കുമാർ പിന്തുടരുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ഈ ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ലളിത് കുമാർ.

ALSO READ: ബാബു ആന്റണിയോട് ലോകേഷ് ചെയ്‌തത്‌ ശരിയോ? ഇങ്ങനെ ഒരു മൂലക്ക് നിർത്താനാണോ വിളിച്ചോണ്ട് പോയത്: വിമർശിച്ച് സോഷ്യൽ മീഡിയ

‘മാസ്റ്റർ വിജയിച്ചപ്പോൾ സമ്മാനം നൽകാൻ ആലോചിച്ചതാണ്. ഇതേപറ്റി വിജയ് സാറിനോട് ചോദിച്ചപ്പോൾ, ശമ്പളം തന്നല്ലോ വേറെ ഒന്നും ഇനി ആവശ്യം ഇല്ലെന്നായിരുന്നു മറുപടി. ലിയോയ്ക്ക് ശേഷവും അദ്ദേഹത്തോട് സമ്മാനത്തെ കുറിച്ച് ചോദിക്കും. പക്ഷേ അതിന് അദ്ദേഹം സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. വിജയ് സാറിനോട് മാത്രമല്ല, ലോകേഷിനോടും ചോദിക്കും’, പ്രമുഖ മാധ്യമത്തിന്റെ ചോദ്യത്തിന് ലളിത് കുമാർ പ്രതികരിച്ചു.

ALSO READ: ‘ഞങ്ങൾ പിരിഞ്ഞു’, രാജ് കുന്ദ്രയുടെ പോസ്റ്റ് കണ്ട് ഞെട്ടി ആരാധകർ, ശില്പ ഷെട്ടിയുടെ പ്രൊഫൈലിൽ ചോദ്യങ്ങൾ

അതേസമയം, ഒക്ടോബർ 19ന് ആണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ റിലീസ് ചെയ്തത്. ആദ്യ ദിനം തന്നെ ബോക്സ് ഓഫീസിൽ റെക്കോർഡ് ഇട്ട ചിത്രത്തിന് രണ്ടാം ദിനവും മികച്ച കളക്ഷനാണ് ലഭിച്ചത്. ചിത്രത്തിൽ പാർത്ഥിപൻ, ലിയോ ദാസ് എന്നീ രണ്ട് കഥാപാത്രങ്ങളെ ആണ് വിജയ് അവതരിപ്പിച്ചത്. തൃഷ, ബാബു അന്റണി, അർജുൻ സർജ, സഞ്ജയ് ദത്ത്, മാത്യു തോമസ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News