ആ കാര്യത്തിൽ തീരുമാനമായി; ദളപതിക്ക് മുന്നിൽ മുട്ടുകുത്തി തലൈവർ

ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും പുതിയ ചിത്രമായ ‘ലിയോ’ക്ക് നിരൂപകരിൽ നിന്ന് സമ്മിശ്ര അഭിപ്രായങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ ബോക്‌സ് ഓഫീസിൽ നിരവധി റെക്കോർഡുകൾ ‘ലിയോ’ തകർത്തു. പ്രീ ബുക്കിംഗ് റെക്കോർഡ്, റിലീസ് ദിവസത്തെ ഫസ്റ്റ് ഡേ കളക്ഷൻ റെക്കോർഡ്, കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കലക്ഷൻ ലഭിച്ച തമിഴ് സിനിമ എന്ന റെക്കോർഡ് എന്നിങ്ങനെ നീണ്ട റെക്കോർഡുകളാണ് ‘ലിയോ’ നേടിക്കൊണ്ടിരിക്കുന്നത്.

Also read:തായ്‌ലന്‍ഡ് അംബാസിഡര്‍ പട്ടറാത്ത് ഹോങ്‌ടോങ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കേരള സിനിമാ ബോക്‌സ് ഓഫീസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആദ്യ തമിഴ് ചിത്രമായി ലിയോ മാറിയെന്ന് ‘ലിയോ’യുടെ കേരള റിലീസ് അവകാശം സ്വന്തമാക്കിയ ഗോകുലം ഗോപാലന്റെ  ശ്രീ ഗോകുലം മൂവീസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

Also read:‘അന്ന് വളരെ ചുരുക്കം എഡിറ്റേഴ്സ് മാത്രമേ മോദിയുടെ മണി പവറിൽ വീഴാതിരുന്നിട്ടുള്ളൂ’; കാരവാൻ മാഗസിൻ മുൻ എഡിറ്റർ വിനോദ് ജോസ്

സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ് നിർമിച്ച ചിത്രത്തില്‍  തൃഷ, സഞ്ജയ് ദത്ത്, അർജുൻ, മിഷ്‌കിൻ, ഗൗതം വാസുദേവ് ​​മേനോൻ, ജോർജ്ജ് മരിയൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മഡോണ സെബാസ്റ്റ്യൻ, എന്നിവര്‍ പ്രധാന വേഷങ്ങളിലുണ്ട്. അനിരുദ്ധാണ് സംഗീതം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News