അനിമൽ റസ്ക്യൂവറായി വിജയ്, ഫോറസ്റ്റ് ഉദ്യോഗസ്ഥനായി ഗൗതം മേനോൻ; ‘ലിയോ’ യുടെ സ്നീക് പീക് വിഡിയോ പുറത്ത്

തിയറ്ററുകളിൽ വമ്പൻ കളക്ഷനുമായി മുന്നേറുന്ന ‘ലിയോ’ സിനിമയുടെ സ്നീക്പീക് വിഡിയോ പുറത്ത്. ഗൗതം മേനോനൊപ്പമുള്ള സിനിമയുടെ തുടക്കത്തിൽ വരുന്നൊരു രംഗമാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്.

ALSO READ:ജവാനെക്കാൾ കുറവ്; ലിയോക്കായി അനിരുദ്ധ് വാങ്ങിയ പ്രതിഫലം പുറത്ത്

ഹിമാചലിലെ ഒരു ഗ്രാമത്തിൽ അനിമൽ റസ്ക്യൂവറും കോഫി ഷോപ്പ് ഉടമയുമായ പാർഥിപൻ എന്ന കഥാപാത്രത്തെയാണ് വിജയി അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഗൗതം മേനോൻ ഫോറസ്റ്റ് ഉദ്യോഗസ്ഥനായ ജോഷി എന്ന വേഷത്തിൽ എത്തുന്നു.

നിലവിൽ മികച്ച അഭിപ്രായങ്ങളും ഹൗസ്ഫുൾ ഷോകളുമായി റെക്കോർഡ് കളക്ഷൻ ആണ് ലിയോക്ക്. സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ .സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദ് റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.

ALSO READ:ട്രെയിന്‍ തട്ടി ഭിന്നശേഷിക്കാരായ മൂന്ന് കുട്ടിക‍ള്‍ക്ക് ദാരുണാന്ത്യം: സംഭവം ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ
അതേസമയം ലിയോയുടെ സംഗീതം നിർവഹിക്കുന്നതിന് അനിരുദ്ധ് രവിചന്ദർ വാങ്ങിയ പ്രതിഫലത്തിന്റെ കണക്കുകൾ പുറത്ത് വന്നു. 8 കോടി രൂപയാണ് അനിരുദ്ധ് ഇതിനായി വാങ്ങിയതെന്നാണ് ദേശീയ മാധ്യമങ്ങൾ പുറത്തുവിടുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. അതേസമയം ഇതിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News