ദളപതി വിജയ് – ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ പിറന്ന ‘ലിയോ’യുടെ പുതിയ വിശേഷമാണ് ഇപ്പോൾ സിനിമാലോകത്തെ ചർച്ച.
‘ലിയോ’ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ്. പല റെക്കോർഡുകളും ഭേദിച്ചു കൊണ്ടാണ് ‘ലിയോ’യുടെ കുതിപ്പ്. ഒരു മാസത്തെ തിയേറ്റർ റൺ പൂർത്തിയാക്കിയെങ്കിലും സിനിമ ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി ഓടുകയാണ്. ‘ലിയോ’ അർദ്ധരാത്രി മുതൽ പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്തു കഴിഞ്ഞു. നവംബർ 28 മുതൽ ആഗോളതലത്തിൽ സ്ട്രീം ചെയ്യും. ഇന്ത്യയില്‍ മാത്രമാണ് നെറ്റ്ഫ്ലിക്സ് ഇപ്പോള്‍ സ്ട്രീം ചെയ്യുന്നത്.
‘ലിയോ’യുടെ വിപുലമായ പതിപ്പാണ് ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീം ചെയ്യുക. ആരാധകരെ ആക്ഷയിലാക്കുന്നത് ലോകേഷ് കനകരാജ് ഒടിടിക്ക് വേണ്ടി വേറിട്ട ഒരു പതിപ്പ് ഉണ്ടാക്കിയിട്ടുണ്ടോ അതോ സെൻസർഷിപ്പ് സമയത്ത് വെട്ടിമാറ്റിയ ഭാഗങ്ങൾ സിനിമയിൽ ഉണ്ടാകുമോ എന്നതാണ്.
സെൻസർഷിപ്പിനിടയിൽ വയലൻസും മറ്റും ആരോപിച്ച് 164 മിനിറ്റ് 54 സെക്കന്റ് ആയിരിക്കുന്നു സിനിമയുടെ റൺടൈം. എന്നാൽ ഒടിടി-യിൽ 164 മിനിറ്റ് 27 മിനിറ്റ് ഉള്ളതാണ്.
ALSO READ: 2023 ലെ ജനപ്രിയ താരങ്ങളുടെ പട്ടിക; ഷാരൂഖ് ഖാനോടൊപ്പം മലയാളത്തിന്റെ പ്രിയനടിയും
ഇരട്ട ഷേഡുള്ള കഥാപാത്രത്തെ അവതരിപ്പിച്ച വിജയ് നടൻ എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. തൃഷ, സഞ്ജയ് ദത്ത്, ഗൗതം മേനോൻ, അർജുൻ സർജ, മിഷ്‌കിൻ, സാൻഡി, മാത്യു തോമസ്, പ്രിയ ആനന്ദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.
2023-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളിലൊന്നായ ‘ലിയോ’ 625 കോടി രൂപ നേടി. ഒന്നിലധികം ഭാഷകളിൽ ഒടിടിയിൽ സ്ട്രീം ചെയ്യാൻ ചിത്രം നിശ്ചയിച്ചിരിക്കുന്നതിനാൽ ‘ലിയോ’ ഉടൻ തന്നെ തിയേറ്റർ ഓട്ടം അവസാനിപ്പിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here