വിക്രത്തിന്റെ കേരള ലൈഫ്‍ടൈം കളക്ഷൻ മറികടന്ന് ലിയോ

ആരാധകരുടെ ഒന്നാകെയുള്ള കാത്തിരിപ്പിനു അവസാനമിട്ടാണ് വിജയ് ചിത്രം ലിയോ തിയറ്ററുകളിൽ എത്തിയത്. റിലീസ് ദിവസം മുതൽ വമ്പൻ കളക്ഷനുമായി മുന്നേറുകയാണ് ലിയോ. എന്നാൽ ലിയോ കേരള കളക്ഷനില്‍ ഒരു റെക്കോര്‍ഡ് നേട്ടത്തില്‍ തന്നെ എത്തിയിരിക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ലിയോയ്‍ക്ക് കേരളത്തിലും റെക്കോർഡ് കളക്ഷനാണ് ലഭിച്ചിരിക്കുന്നത്. കമല്‍ഹാസൻ ചിത്രം വിക്രത്തിന്റെ കേരള ലൈഫ്‍ടൈം കളക്ഷൻ ആണ് ലിയോ ഇപ്പോൾ മറികടന്നിരിക്കുന്നത്. വെറും ആറ് ദിവസം കൊണ്ട് തന്നെ ലിയോ ഈ കളക്ഷൻ മറികടന്നു എന്നതും ഇക്കാര്യത്തിൽ ശ്രെദ്ധ നേടുന്നു.

ALSO READ:‘ആര്‍ക്കാണ് ഇത്ര ധൃതി’; വന്ദേ ഭാരത് അനുകൂലികളുടെ ഇരട്ടത്താപ്പിനെ വീണ്ടും പരിഹസിച്ച് സോഷ്യല്‍ മീഡിയ

കഴിഞ്ഞ ദിവസം വളരെ വേഗത്തില്‍ തന്നെ തമിഴ്‍നാട്ടില്‍ നിന്ന് 100 കോടി നേടി എന്ന റെക്കോര്‍ഡ് ലിയോ സ്വന്തമാക്കിയിരുന്നു. തമിഴ്നാട്ടില്‍ വിജയ്‍യുടെ നാലാം നൂറ് കോടി ക്ലബായിരിക്കുകയാണ് ലിയോ. ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടി എന്ന നേട്ടം നേരത്തെ ലിയോ മറികടന്നിരുന്നു.

ഒക്ടോബര്‍ 19 ആയിരുന്നു ലിയോയുടെ റിലീസ്. വിജയ് പാര്‍ഥിപൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. തൃഷ, അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരണ്‍ റാത്തോഡ് എന്നിവരും ലേഓയിൽ വേഷമിടുന്നു.

ALSO READ:അ… അമ്മ ! നഷ്ടം ഉള്ളിലൊതുക്കി സഞ്ജനമോൾ ആദ്യാക്ഷരം കുറിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News