ദളപതി വിജയ്‌യുടെ ‘ലിയോ’ കേരളത്തില്‍ നിന്ന് നേടിയ ഷെയര്‍ എത്ര

ബോക്‌സ്ഓഫിസില്‍ ഇടിമുഴക്കം തീര്‍ത്ത സിനിമയാണ് ദളപതി വിജയ്യുടെ ‘ലിയോ’.ഈ വര്‍ഷം തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഹൈപ്പോടെ വന്ന ചിത്രമാണ് ലിയോ. പോസിറ്റീവ് അഭിപ്രായം പ്രതീക്ഷിക്കപ്പെട്ടിരുന്ന ചിത്രത്തിന് പക്ഷേ ആദ്യ ദിനം തന്നെ സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ചിത്രം തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കേരള, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നു മാത്രം ആദ്യ ദിനം നേടിയത് പത്ത് കോടിക്കു മുകളിലാണ്. ഈ റെക്കോര്‍ഡ് സൃഷ്ടിക്കുന്ന ആദ്യ ഇന്ത്യന്‍ നടനാണ് വിജയ്. ‘ലിയോ’ ലോകമൊട്ടാകെ നേടിയത് 140 കോടി രൂപയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്.

ALSO READജോർജ്‌കുട്ടിയെ പൂട്ടാൻ സേതുരാമയ്യർ വന്നാലോ? ദൃശ്യം മൂന്നാം ഭാഗത്തിൽ ലാലേട്ടനും മമ്മൂക്കയും ഒന്നിക്കുന്നു? പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറൽ

ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തില്‍ നിന്ന് 60 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രമാണ്. കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ നിന്നുള്ള ഷെയര്‍ 23.85 കോടിയാണെന്ന് പ്രമുഖ ട്രാക്കര്‍മാര്‍ അറിയിക്കുന്നു. 600 കോടിയിലേറെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയ ചിത്രമാണിത്. തമിഴ് സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി മാറിയ ചിത്രം കോളിവുഡിലെ എക്കാലത്തെയും ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റുമാണ്. രജനികാന്തിന്റെ 2.0 ആണ് ആദ്യ സ്ഥാനത്ത്.

ALSO READ‘നിങ്ങള്‍ക്ക് ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഏറ്റവും മോശം സ്ഥലം’; ശക്തമായ തിരയില്‍ ഒഴുക്കില്‍പ്പെട്ട് കടലിലേക്ക് വീഴുന്ന മോഡല്‍; വീഡിയോ

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനാവുന്നു എന്നതും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് വിജയ് എത്തുമോ എന്ന ആകാംക്ഷയുമാണ് ചിത്രത്തിന് വന്‍ പ്രീ റിലീസ് ഹൈപ്പ് നേടിക്കൊടുത്തത്. അതേസമയം ഒടിടി റിലീസിലും മികച്ച പ്രതികരണമാണ് ലിയോയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ നെറ്റ്ഫ്‌ലിക്‌സിന്റെ ഇന്ത്യ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News