ലിയോ: നിര്‍മാതാവിന് തിരിച്ചടി, പുലര്‍ച്ചെ പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യം തള്ളി കോടതി

ദളപതി വിജയ്, സംവിധായകന്‍ ലോകേഷ് കനകരാജ് എന്നിവര്‍ ഒന്നിക്കുന്ന ലിയോ എന്ന സിനിമ പ്രേക്ഷകരിലെത്താന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. 19 ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിനായ വിജയ് ആരാധകര്‍ അക്ഷമയോടെ നാളുകളെണ്ണി കാത്തിരിക്കുകയാണ്. കേരളത്തില്‍ രാവിലെ നാല് മണി മുതല്‍ ചിത്രത്തിന്‍റെ പ്രദര്‍ശനം ആരംഭിക്കും. ഫാന്‍സ് ഷോ ടിക്കറ്റെല്ലാം ഇതിനോടകം തന്നെ വിറ്റ‍ഴിഞ്ഞുവെന്നാണ് വിവരം.

അതേസമയം തമി‍ഴ്നാട്ടില്‍ രാവിലെ നാല് മണിക്ക് പ്രദര്‍ശനം നടത്താന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് എസ് എസ് ലളിത് കുമാര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അനുമതി നിഷേധിച്ച് കോടതി ഹര്‍ജി തള്ളി. രാവിലെ ഏ‍ഴ് മണിക്ക് പ്രദര്‍ശനം നടത്തുന്ന കാര്യം പരിഗണിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ബുധനാൻ‍ഴ്ച് നിലപാട് അറിയിക്കും. നിര്‍മാതാവിന് അനുകൂലമാണെങ്കില്‍ ഷോ തമി‍ഴ്നാട്ടില്‍ 7 മണിക്ക് ആരംഭിക്കും. രാവിലെ 9 മണി മുതല്‍ പ്രദര്‍ശനം തുടരാനാണ് നിലവില്‍ അനുമതിയുള്ളത്.

ALSO READ:  ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുടെ എണ്ണം വര്‍ധിപ്പിക്കണം, വന്ദേ ഭാരതിന് വേണ്ടി മറ്റ് ട്രെയിനുകള്‍ ദീര്‍ഘനേരം പിടിച്ചിടരുത്: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

അജിത്ത് നായകനായ തുനിവ് എന്ന ചിത്രത്തിന്‍റെ  റിലീസിന് ഒരു ആരാധകൻ മരിച്ച സംഭവത്തെ തുടര്‍ന്നായിരുന്നു തമിഴ്നാട്ടില്‍ പുലര്‍ച്ചെയുള്ള ഷോകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

ALSO READ: ഹമാസ് എന്നെ നന്നായി പരിപാലിക്കുന്നു, ചികിത്സ നല്‍കുന്നു: ബന്ദിയാക്കപ്പെട്ട ഇസ്രായേലി വനിതയുടെ വെളിപ്പെടുത്തൽ: വീഡിയോ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration