‘ലിയോ’; കൊലമാസ് ട്രെയിലര്‍ പുറത്ത് , രോമാഞ്ചിഫിക്കേഷന്‍: വീഡിയോ

ദളപതി വിജയിയെ  നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന മാസ് ആക്ഷന്‍ ത്രില്ലര്‍  ചിത്രം ‘ലിയോ’യുടെ കൊലമാസ് ട്രെയിലർ പുറത്ത്. പ്രക്ഷകരെ പ്രകമ്പനം കൊള്ളിക്കുന്ന നല്ല അടി പടം ആണെന്ന് വ്യക്തമാക്കുന്ന ട്രെയിലറാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. വെറും അരമണിക്കൂറില്‍ 3.1 മില്ല്യണ്‍ വ്യൂസ് ട്രെയിലര്‍ നേടിക്ക‍ഴിഞ്ഞു.

ലിയോ ദാസ് എന്ന കഥാപാത്രമായി വിജയ് എത്തുന്നു. ആന്റണി ദാസ്, ഹരോൾഡ് ദാസ് എന്നിവരായി സഞ്ജയ് ദത്തും അർജുനും വരുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദ് റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.

വീഡിയോ ലിങ്ക്

വിജയ്ക്കൊപ്പം തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താരനിര ചിത്രത്തിലുണ്ട്. അനിരുദ്ധാണ് സംഗീതം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News