ദളപതി വരാർ…, ലോകേഷ് ചിത്രം ലിയോയുടെ പ്രധാനപ്പെട്ട അപ്‌ഡേറ്റുമായി വിജയ്

ദളപതി വിജയുടെ സിനിമയെന്നാൽ സിനിമാപ്രേമികൾക്ക് ഉത്സവമാണ്. എന്നാൽ അത് കരിയാറിലെത്തന്നെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണെങ്കിലോ, പിന്നെ പറയുകയും വേണ്ട. മാസ്റ്റർ സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയുന്ന ലിയോ ആണ് ദളപതിയുടേതായി അടുത്ത് വരാനിരിക്കുന്ന ചിത്രം. ചിത്രത്തിനായി ആരാധകർ ആകാംഷയോടെ കാത്തിരിക്കുമ്പോളാണ് ദളപതി തന്നെ അടുത്ത അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്.

ALSO READ: ‘സിയാൽ വികസനത്തിൽ പുതിയ അധ്യായം; കേരളത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളെ സർക്കാർ സംരക്ഷിക്കുന്നു’; മുഖ്യമന്ത്രി

ലിയോയുടെ ട്രയ്ലർ ഒക്ടോബർ അഞ്ചിന് റിലീസ് ചെയ്യുമെന്നതാണ് പുതിയ അപ്‌ഡേറ്റ്. വിജയ് തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ട്രെയ്‌ലർ റിലീസ് അറിയിച്ചത്. പ്രത്യേക പോസ്റ്റർ പങ്കുവെച്ചായിരുന്നു വിജയുടെ അപ്‌ഡേറ്റ് പ്രഖ്യാപനം.

ALSO READ: വീണ്ടും വരുന്നോ അഗസ്ത്യ? സലാർ ‘ഉഗ്രം’ റീമേക്ക് എന്ന അഭ്യൂഹം ശക്തം, എല്ലായിടത്തുനിന്നും ഉഗ്രം നീക്കി?

ഗൗതം വാസുദേവ് മേനോൻ, മിഷ്കിൻ, തൃഷ, മാത്യു തോമസ്, മൻസൂർ അലി ഖാൻ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. വിക്രത്തിനുശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന ലിയോ. എടുത്ത മൂന്ന് ചിത്രങ്ങളും മികച്ച വിജയമാക്കിയ ലോകേഷ് ദളപതിക്കായും ഒരുക്കിവെച്ചിരിക്കുന്നത് മാസ്സ് പടമായിരുക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസാണ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News