ഒക്ടോബർ 19 നു റിലീസ് ചെയ്യുന്ന വിജയ് ചിത്രം ലിയോക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോൾ ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം തമിഴ്നാടിന് മുൻപ് കേരളത്തിൽ ആയിരിക്കും ലിയോ ആദ്യ പ്രദർശനത്തിനെത്തുക എന്നതാണ്. ലിയോയുടെ ആദ്യ പ്രദർശനം കേരളത്തില്‍ ഒക്ടോബര്‍ 19ന് പുലര്‍ച്ചെ നാല് മണി മുതല്‍ ആരംഭിക്കും. എന്നാല്‍ തമിഴ്നാട്ടില്‍ ഒൻപത് മണിക്കാകും ആദ്യ ഷോ. 4 Am, 7.15 Am, 10 .30 Am, 2 Pm , 5.30 Pm, 9 PM, 11.59 Pm എന്നിങ്ങനെയാണ് കേരളത്തിൽ ലിയോ എന്ന സിനിമ പ്രദർശിപ്പിക്കുന്ന സമയം.
ALSO READ:ചാക്കോച്ചനും മഞ്ജു വാര്യരിനും അംഗീകാരം; 14ാമത് ജെ സി ഡാനിയേൽ ഫൗണ്ടേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു
മുൻപ് അജിത്ത് നായകനായി എത്തിയ ‘തുനിവ്’ എന്ന സിനിമയുടെ റിലീസിനിടെ ഒരു ആരാധകൻ മരണപ്പെട്ട സഹചര്യത്തിൽ തമിഴ്നാട്ടിലെ നാല് മണി ഷോയ്ക്ക് അവിടെ സർക്കാർ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതാണ് ലിയോയുടെ തമിഴ്നാട് പ്രദർശനം വൈകുന്നത്.
അതേസമയം പ്രമുഖ നിര്‍മാതാക്കളായ ശ്രീ ഗോകുലം മൂവിസാണ് മലയാളത്തിലെ ലിയോയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ലിയോയുടെ ടിക്കറ്റ് ബുക്കിങ്ങിന് കഴിഞ്ഞദിവസം ആരംഭിച്ചു കഴിഞ്ഞു. തമിഴ്നാട്ടില്‍ പുലര്‍ച്ചെയുള്ള ഷോകള്‍ക്ക് അനുമതിയില്ലാത്തതിനാല്‍ കേരളത്തിലും ഷോ വൈകി തുടങ്ങിയാല്‍ മതിയെന്ന് നേരത്തെ തീരുമാനം ഉണ്ടായിരുന്നു. എന്നാല്‍ പുലര്‍ച്ചെയുള്ള ഷോകള്‍ അനുവദിക്കണം എന്ന വിതരണക്കാരുടെ ആവശ്യം നിര്‍മാതാക്കള്‍ അംഗീകരിക്കുകയായിരുന്നു.
ഇതോടെ കേരള- തമിഴ്നാട് അതിര്‍ത്തിയിലെ തിയേറ്ററുകളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടേക്കാം. തമിഴ്നാട്ടിൽനിന്നുള്ള ആരാധകർ പാലക്കാട്, ഇടുക്കി, കൊല്ലം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ പുലർച്ചെയുള്ള ഷോ കാണാൻ എത്തിയേക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here