‘ഞാൻ വോട്ട് ചെയ്യുന്നതിന് കാരണമിത്’; കമല ഹാരിസിനെ പിന്തുണച്ച് ഡികാപ്രിയോ

DICAPRIO

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാൻ വെറും പത്ത് ദിവസം മാത്രം ബാക്കി നിൽക്കെ ഡെമോക്രാറ്റിക് സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് പിന്തുണ നൽകിക്കൊണ്ട് ഹോളിവുഡ് താരമായ ലിയോണാർഡോ ഡികാപ്രിയോ.സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് അദ്ദേഹം കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

കാലാവസ്ഥാ വ്യതിയാനം ഭൂമിയെയും സമ്പദ്‌വ്യവസ്ഥയെയും തകർക്കുകയാണെന്നാണ് താരം പറയുന്നത്. ഈ പ്രശ്‌നം പരിഹരിക്കാൻ ധീരമായ ഒരു ചുവടുവെപ്പ് ആവശ്യമാണെന്നും അതിനാലാണ് കമലയ്ക്ക് വോട്ട് നല്കുന്നതെന്നുമാണ് ഡികാപ്രിയോ വീഡിയോയിൽ പറയുന്നത്.

ALSO READ; ‘കമല ജയിച്ചാൽ അമേരിക്ക മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങും’; ട്രംപ്

അതേസമയം പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് അമേരിക്കയെ പിൻവലിച്ചതിന് ഡൊണാൾഡ് ട്രംപിനെയും അദ്ദേഹം വിമർശിച്ചു. “ഡൊണാൾഡ് ട്രംപ് വസ്തുതകൾ നിഷേധിക്കുന്നത് തുടരുന്നു. അദ്ദേഹം ശാസ്ത്രത്തെ നിഷേധിക്കുന്നത് തുടരുന്നു. പാരീസ് കാലാവസ്ഥാ കരാറിൽ നിന്ന് അമേരിക്കയെ പിൻവലിക്കുകയും പരിസ്ഥിതി സംരക്ഷണം പിൻവലിക്കുകയും ചെയ്തു,”- അദ്ദേഹം പറഞ്ഞു.ഡികാപ്രിയോ മുമ്പും ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളെ പിന്തുണച്ചിട്ടുണ്ട്. 2020-ൻ്റെ തുടക്കത്തിൽ പാരാമൗണ്ട് പിക്‌ചേഴ്‌സിൻ്റെ മുൻ മേധാവി ഷെറി ലാൻസിംഗിൻ്റെ വീട്ടിൽ നടന്ന ജോ ബൈഡൻ ധനസമാഹരണത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News