ഇടുക്കി ഉപ്പുതറ ചപ്പാത്തിൽ പുലിയിറങ്ങി. ജനവാസ മേഖലയിലൂടെ പുലി നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാത്രിയിൽ ഒരു വീട്ടിലെ രണ്ട് ആടുകളെ പുലി ആക്രമിച്ചു. പുതുവലിൽ ഫീലിപ്പോസിന്റെ വീട്ടിലെ ആടുകളെയാണ് ആക്രമിച്ചത്.
ഇന്നലെ രാത്രിയാണ് ചപ്പാത്ത് വള്ളക്കടവ്, പുതുവൽ എന്നിവിടങ്ങളിൽ പുലിയെ കണ്ടത്. രാത്രി പത്തുമണിയോടെ ചപ്പാത്ത് വള്ളക്കടവിലാണ് നാട്ടുകാർ ആദ്യം പുലിയെ കണ്ടത്. റോഡിലൂടെ നടന്നുപോകുന്ന പുലിയെ ഓട്ടോറിക്ഷാ ഡ്രൈവറാണ് ആദ്യം കണ്ടത്.
ഓട്ടോ ഡ്രൈവർ സമീപവാസിയെ വിവരം അറിയിച്ചു. ഇരുവരും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെ പുലി സമീപത്തെ തേയിലക്കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. ഇതിനുശേഷമാണ് പുതുവലിൽ ഫീലിപ്പോസിന്‍റെ ആടുകളെ പുലി ആക്രമിച്ചത്.
പുലിയുടെ ദൃശ്യങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആടുകളുടെ കരച്ചിൽ കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴേക്കും പുലി ഓടിമറഞ്ഞു. പിന്നീട് സി സി ടി വി ദൃശ്യം പരിശോധിച്ചപ്പോഴാണ് ആടുകളെ ആക്രമിച്ചത് പുലിയാണെന്ന് വ്യക്തമായത്. പിന്നീട് മുറിഞ്ഞപുഴ ഫോറസ്റ്റ് ഓഫീസിൽനിന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. നേരത്തെ ഈ പ്രദേശത്ത് പുലിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. അന്ന് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാൻ സാധിച്ചിരുന്നില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here