പാലക്കാട് ധോണിയിൽ പുലി ആടിനെ ആക്രമിച്ചു

DHONI GOAT

പാലക്കാട് ധോണിയിൽ പുലി ആടിനെ ആക്രമിച്ചു. മേലെ ധോണിയിലെ സുധയുടെ ഉടമസ്ഥതയിലുള്ള ആടിനെയാണ് രാത്രിയിൽ പുലി ആക്രമിച്ചത്. വീടിനോട് ചേർന്ന് കെട്ടിയിരുന്ന ആടിൻ്റെ കഴുത്തിനാണ് പുലിയുടെ കടിയേറ്റത്.

പാലക്കാട് ധോണിയിൽ തുടർച്ചയായ മൂന്നാം ദിവസമാണ് ജനവാസ മേഖലയിൽ പുലിയിറങ്ങുന്നത്. രണ്ട് ദിവസം മുൻപ് ധോണി മായാപുരത്ത് പുലിയിറങ്ങി കോഴിയെ പിടികൂടിയിരുന്നു.

ALSO READ; വിഴിഞ്ഞം വിജിഎഫ് ഫണ്ട് വിഷയം; കേന്ദ്രത്തിൻ്റേത് വിവേചനപരമായ സമീപനമെന്ന് മന്ത്രി വി എൻ വാസവൻ

കൂടാതെ ഇന്നലെ പ്രദേശത്ത് ഒരു നായയെയും പുലി ആക്രമിച്ചിരുന്നു.പുലിഭീതി ഒഴിവാക്കാൻ പ്രദേശത്ത് പുലിക്കെണി സ്ഥാപിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം.

ENGLISH NEWS SUMMARY: Leopard attacked goat in Palakkad’s Dhoni. The tiger attacked a goat owned by Sudha in Mele Dhoni at night. The tiger bit the neck of the goat which was tied close to the house.It is the third consecutive day that tigers have descended on the inhabited area in Palakkad Dhoni


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News