തിരുപ്പതി ക്ഷേത്രത്തില്‍ എത്തിയ ആറ് വയസുകാരിയെ കൊന്ന പുലി കെണിയിലായി. കുട്ടി ആക്രമിക്കപ്പെട്ടതിന് സമീപം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ആന്ധ്ര സ്വദേശി ലക്ഷിത എന്ന ആറ് വയസുകാരിയെയാണ് കഴിഞ്ഞ ദിവസം പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
also read- കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കെഎസ്‌യു നേതാവ് അടക്കം ആറ് പേര്‍ക്ക് സസ്‌പെന്‍ഷന്‍
ലക്ഷിതയുടെ മരണത്തിനു പിന്നാലെ തിരുപ്പതിയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. 15 വയസിനു താഴെ പ്രായമുള്ള കുട്ടികളുമായി എത്തുന്ന തീര്‍ത്ഥാടകരെ പുലര്‍ച്ചെ 5 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ കടത്തി വിടൂ. വൈകിട്ട് ആറ് മണി മുതല്‍ പുലര്‍ച്ചെ ആറ് വരെയുള്ള സമയങ്ങളില്‍ ടൂവീലര്‍ യാത്രക്കാര്‍ക്ക് നിരോധനമേര്‍പ്പെടുത്തി. തിരുപ്പതിയില്‍ തീര്‍ത്ഥാടനത്തിന് എത്തുന്നവരെ നൂറു പേരുള്ള സംഘങ്ങളായി തിരിച്ച് മാത്രം കടത്തി വിടാനും തീരുമാനമായി. ഓരോ നൂറ് പേരുടെ സംഘത്തിനും ഒരു ഫോറസ്റ്റ് ഗാര്‍ഡ് കാവലായി ഉണ്ടാവും. ഒറ്റയ്ക്ക് മല കയറാന്‍ ആരെയും അനുവദിക്കില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here