പത്തനംതിട്ടയില്‍ ആറ് മാസം പ്രായമുള്ള പുലിക്കുട്ടിയെ കണ്ടെത്തി

പത്തനംതിട്ടയില്‍ പുലിക്കുട്ടിയെ കണ്ടെത്തി. സീതത്തോട് കൊച്ചുകോയിക്കലില്‍നിന്നാണ് ആറു മാസം പ്രായം വരുന്ന പുലിക്കുട്ടിയെ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ 8.45-ഓടെയാണ് നാട്ടുകാര്‍ പുലിക്കുട്ടിയെ കണ്ടത്. തുടര്‍ന്ന് വനംവകുപ്പ് അധികൃതരം വിവരം അറിയിക്കുകയായിരുന്നു.

വനാതിര്‍ത്തി പങ്കിടുന്ന ഗ്രാമപ്രദേശമാണ് കൊച്ചുകോയിക്കല്‍. ഇവിടെനിന്ന് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് പ്രദേശവാസികള്‍ പുലിക്കുട്ടിയെ കണ്ടത്. പ്രദേശവാസികള്‍ സ്ഥലത്ത് എത്തിയെങ്കിലും പുലിക്കുട്ടി ആക്രമണ സ്വഭാവം കാട്ടുകയോ രക്ഷപ്പെടാനുള്ള ശ്രമം നടത്തുകയോ ചെയ്തില്ല. തുടര്‍ന്ന് നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരാണ് പുലിക്കുട്ടിയെ പിടികൂടുന്നത്. വല ഉപയോഗിച്ചുള്ള കൂട്ടിലാണ് പുലിക്കുഞ്ഞിനെ അകപ്പെടുത്തിയത്. പുലിക്കുട്ടിക്ക് പരുക്കേറ്റിട്ടുണ്ടോ എന്ന സംശയമുള്ള. അതിനാല്‍ വിശദമായ പരിശോധന നടത്തുന്നതിനായി കോന്നി ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് വനംവകുപ്പിന്റെ മൃഗഡോക്ടര്‍ പ്രദേശത്തെത്തി പരിശോധിക്കും. ആവശ്യമായ ചികിത്സ നല്‍കിയതിന് ശേഷം പുലിക്കുഞ്ഞിനെ വനത്തില്‍ തുറന്നുവിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News