പത്തനംതിട്ടയില്‍ അവശനിലയില്‍ കണ്ടെത്തിയ പുലിക്കുട്ടിയെ കാട്ടിലേക്ക് തിരികെ വിട്ടു. സീതത്തോട് കൊച്ചുകോയിക്കലില്‍ കണ്ടെത്തിയ പുലിക്കുട്ടിയെയാണ് ചികിത്സിച്ചയ്ക്ക് ശേഷം തിരികെ കാട്ടിലേക്ക് വിട്ടത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. അപ്പര്‍ മൂഴിയാര്‍ വനമേഖലയിലാണ് പുലിക്കുട്ടിയെ തുറന്ന് വിട്ടിരിക്കുന്നത്. കനൈന്‍ ഡിസ്റ്റെംബര്‍ എന്ന രോഗാവസ്ഥയെ തുടര്‍ന്നായിരുന്നു പുലിക്കുട്ടി അവശനിലയിലായത്.
Also read- ഷഫീറിന്റെ വെളിപ്പെടുത്തല്‍; വ്യാജ തെളിവുണ്ടാക്കിയതിന് കെ. സുധാകരനെതിരെ കേസെടുക്കണമെന്ന് സിപിഐഎം
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് കൊച്ചുകോയിക്കലില്‍ ആറു മാസം പ്രായം വരുന്ന പുലിക്കുട്ടിയെ കണ്ടെത്തിയത്. ഇവിടെനിന്ന് റോഡ് മുറിച്ചു കടക്കുന്നതിനിടെ പ്രദേശവാസികളാണ് പുലിക്കുട്ടിയെ കണ്ടത്. പ്രദേശവാസികള്‍ സ്ഥലത്ത് എത്തിയെങ്കിലും പുലിക്കുട്ടി ആക്രമണ സ്വഭാവം കാട്ടുകയോ രക്ഷപ്പെടാനുള്ള ശ്രമം നടത്തുകയോ ചെയ്തില്ല. തുടര്‍ന്ന് നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
Also read- മലയാള സിനിമയില്‍ നിന്ന് ഒന്നര വര്‍ഷത്തെ ഇടവേള, അത് മനഃപൂര്‍വമായിരുന്നുവെന്ന് ജയറാം
കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരാണ് പുലിക്കുട്ടിയെ പിടികൂടുന്നത്. വല ഉപയോഗിച്ചുള്ള കൂട്ടിലാണ് പുലിക്കുഞ്ഞിനെ അകപ്പെടുത്തിയത്. വിശദമായ പരിശോധനയില്‍ പുലിക്കുട്ടിക്ക് കനൈന്‍ ഡിസ്റ്റെംബര്‍ രോഗാവസ്ഥയുള്ളതായി കണ്ടെത്തി. തുടര്‍ന്ന് ചികിത്സ നല്‍കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here