കാസർകോട്‌ അഡൂരിൽ പന്നിക്ക്‌ വെച്ച കുടുക്കിൽ കുടുങ്ങിയ പുലി ശ്വാസം മുട്ടി ചത്തു

Leopard death Kasaragod

കാസർകോട്‌ അഡൂരിൽ പന്നിക്ക്‌ വെച്ച കുടുക്കിൽ കുടുങ്ങിയ പുലി ചത്തു. അഡൂർ മല്ലംപാറയിൽ പുലി കെണിയിൽ കുടുങ്ങിയത്. വനം വകുപ്പുകാർ എത്തി പരിശോധിക്കുമ്പോഴേക്കും ശ്വാസം മുട്ടി ചത്തിരുന്നു. സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൻ്റെ അതിർത്തിയിൽ പന്നിയെ പിടികൂടാൻ വച്ച കെണിയിലാണ്‌ പുലി കുരുങ്ങിയത്‌. വെള്ളിയാഴ്‌ച രാവിലെയാണ് പുലിയെ കണ്ടത്. അലർച്ച കേട്ടെത്തിയവർ പൊലീസിനെയും വനം വകുപ്പ് അധികൃതരെയും അറിയിച്ചു. കണ്ണൂരിൽ നിന്നും ആർആർടി സംഘം ഒന്നരയോടെ എത്തി പരിശോധിച്ചപ്പോഴേക്കും പുലി ചത്തിരുന്നു.

Also Read; “പലസ്തീൻ എന്ന് കേൾക്കുമ്പോൾ വിറളി പൂണ്ട മോദി സർക്കാർ ഇസ്രയേലിനെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നു…”: ദില്ലി സർക്കാർ നടപടിയ്‌ക്കെതിരെ പ്രതികരണവുമായി ആനി രാജ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News