പടക്കം പേടിച്ച് പുലി അഭയം തേടിയതിവിടെ! പതിനഞ്ച് മണിക്കൂറായി മുള്‍മുനയില്‍

തമിഴ്‌നാട്ടില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ പുലിയുണ്ടാക്കിയ ആശങ്കയില്‍ മുള്‍മുനയിലായത് ഒരു വീട്ടുകാരാണ്. പടക്കം പൊട്ടിക്കുന്നത് കേട്ട് പരിഭ്രാന്തിയിലായ പുലി ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ഒരു വീടിനുള്ളില്‍ അഭയം തേടുകയായിരുന്നു. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ കൂനൂരിലാണ് സംഭവം. പതിനഞ്ചു മണിക്കൂറോളമായിട്ടും വീട്ടിനു പുറത്തിറങ്ങാന്‍ പുലി തയ്യാറായിട്ടില്ല.

ALSO READ:ശിവസേന ശാഖ ഇടിച്ച് നിരത്തി മഹാരാഷ്ട്ര; ഷിന്‍ഡേ ‘രാവണ’നെന്ന് ഉദ്ദവ് വിഭാഗം

ഇതോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി മൂന്നോളം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും പുലിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയമാണ്. ഇനി രാത്രിയോടെ പുലി വീട്ടില്‍ നിന്നും കാട്ടിലേക്ക് തിരിച്ചു പോകുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാരും ഉദ്യോഗസ്ഥരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News