നോർത്ത് ബെംഗളൂരുവിൽ പരിഭ്രാന്തി പരത്തി പുള്ളിപ്പുലി; ഇത്തവണ ആക്രമിച്ചത് വളർത്തുനായയെ

leopard attack

നോർത്ത് ബെംഗളൂരുവിൽ പരിഭ്രാന്തി പരത്തി ഒരു പുള്ളിപ്പുലി. നെലമംഗലയ്ക്ക് സമീപം പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി ദിവസങ്ങൾ പിന്നിടുമ്പോഴാണ് വടക്കൻ ബെംഗളൂരുവിലെ തുമകുരു റോഡിലെ സോളദേവനഹള്ളിയിൽ മറ്റൊരു പുലിയെ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ വീടിൻ്റെ വളപ്പിനുള്ളിൽ എത്തിയ പുള്ളിപ്പുലി വളർത്തുനായയെ ആക്രമിക്കുകയായിരുന്നു.

പുള്ളിപ്പുലി വീടിന്റെ കോമ്പൗണ്ടിനുള്ളിൽ പ്രവേശിക്കുന്നതും, വളർത്തുനായയെ ആക്രമിക്കുകയും ചെയ്യുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സോളദേവനഹള്ളിയിലെ ബൈലപ്പയുടെ വീട്ടിൽ കയറിയ പുള്ളിപ്പുലി അഞ്ച് മിനിറ്റിനുള്ളിൽ ഉറങ്ങിക്കിടന്ന നായയുടെ മേൽ ചാടിവീഴുകയും ഉടൻ രക്ഷപ്പെടുകയുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവം നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്.

“ഉദ്യോഗസ്ഥർ വന്നു പോകുന്നു, പക്ഷേ പ്രശ്നം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു,” എന്നാണ് ഒരു താമസക്കാരൻ സംഭവത്തിൽ പ്രതികരിച്ചത്. മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിദ്യാർത്ഥികൾക്ക് പേയിങ് ഗസ്റ്റ് താമസം, തോട്ടങ്ങൾ എന്നിവയുള്ളതിനാൽ ആളുകൾ ഇരുട്ടിൽ ഇറങ്ങാൻ ഭയപ്പെടുന്നു. പ്രദേശത്ത് പട്രോളിംഗ് നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News