തെന്മലയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി

കൊല്ലം തെന്മല ഫോറസ്റ്റ് റേഞ്ചിൽ നാഗമലയിൽ പുള്ളിപ്പുലി ചത്ത നിലയിൽ. ഹാരിസൻ എസ്റ്റേറ്റിലെ റബ്ബർ തോട്ടത്തിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ പുലിയുടെ ജഡം വനപാലകർ കണ്ടെത്തിയത്.

ALSO READ: കൊട്ടാരക്കരയിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക്‌ യാത്രികൻ മരിച്ചു

രാവിലെ 7 മണിയോടുകൂടി സമീപത്തുള്ള പശുത്തൊഴുത്തിൽ വച്ച് സോളമനെന്നയാളെ പുലി ആക്രമിച്ചതായും പരാതിയുണ്ട്. ഇയാളുടെ കൈക്കും കാലിനും പരിക്കുണ്ട്. എന്നാൽ അതേപുലി തന്നെയാണോ ചത്തതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.പുലിയുടെ മരണകാരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണെന്നും നാട്ടുകാർ പരാതി പറഞ്ഞു.

ALSO READ: ദക്ഷിണേന്ത്യയെ വിഭജിച്ച് പുതിയ രാജ്യം വേണമെന്ന് ആവശ്യപ്പെടുന്നു; ഇന്ത്യ സഖ്യത്തിനെതിരെ ആരോപണവുമായി മോദി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News