പാലക്കാട് കൊല്ലങ്കോട് കമ്പിവേലിയില്‍ പുലി കുടുങ്ങി; വനം വകുപ്പ് സ്ഥലത്തെത്തി

പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയില്‍ കമ്പിവേലിയില്‍ പുലി കുടുങ്ങി. ഏകദേശം നാലുമാസം പ്രായമുള്ള പെണ്‍പുലിയാണ് വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പിവേലിയില്‍ കുടുങ്ങിയത്. രാവിലെ ഏഴ് മണിയോടെയാണ് വിവരം വീട്ടുകാരടക്കം അറിയുന്നത്. തുടര്‍ന്ന് വനം വകുപ്പിനെ വിവരമറിയിച്ചത് അനുസരിച്ച് അവര്‍ സ്ഥലത്തെത്തി.

ALSO READ:  കഴിഞ്ഞ എട്ട് വർഷങ്ങൾ കൊണ്ട് കേരളം കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടം; എൽഡിഎഫ് സർക്കാരിന്റെ മൂന്നാം വാർഷികത്തിൽ കുറിപ്പ് പങ്കുവച്ച് മുഖ്യമന്ത്രി

പ്രദേശത്ത് അടുത്ത കാലത്തായി പുലി ശല്യം ഉണ്ടായിരുന്നുവെന്നും കടുത്ത ആശങ്കയാണ് ഈ സാഹചര്യം സൃഷ്ടിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. കമ്പിവേലിയില്‍ കുടുങ്ങിയ അവസ്ഥയില്‍ തന്നെ തുടരുകയാണ് പുലി. ഒന്നു കുതറിയാന്‍ കുടുക്കില്‍ നിന്നും രക്ഷപ്പെടാനും കഴിഞ്ഞേക്കുമെന്നാണ് കരുതുന്നത്. പുലിയെ മയക്കുവെടിവെച്ച് തിരികെ കാട്ടിലേക്ക് വിടാനാണ് തീരുമാനം.

ALSO READ:  ഗാസയിലെ ജബാലിയ അഭയാര്‍ത്ഥിക്യാമ്പ് നിലംപരിശാക്കി ഇസ്രേയേല്‍; റാഫയില്‍ വ്യോമാക്രമണം

കമ്പിവേലിയില്‍ പന്നിക്ക് വച്ച കുടുക്കിലാണ് പുലിപെട്ടത്. വയറും കാലുമാണ് കമ്പിയില്‍ കുടുങ്ങിയിരിക്കുന്നത്. പുലിയെ പിടികൂടാനുള്ള മയക്കുവെടി സംഘം ഉടനെത്തും. ധോണിയിൽ നിന്നുള്ള വനം വകുപ്പ് ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് എത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here