തൃശൂരില്‍ പുലിയിറങ്ങി; പശുക്കുട്ടിയെ കൊന്നു

തൃശൂര്‍ പാലപ്പിള്ളി കാരികുളത്ത് പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു. കാരികുളം സെന്ററിന് സമീപത്ത് തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡിയുടെ പുറകുവശത്തെ തോട്ടത്തിലാണ് പശുക്കുട്ടിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.

പ്രദേശവാസികളായ സ്ത്രീകളാണ് പശുക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ ഭക്ഷിച്ച നിലയിലാണ് പശുക്കുട്ടിയുടെ ജഡം ലഭിച്ചത്. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ജനവാസ മേഖലയില്‍ പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നതോടെ നാട്ടുകാര്‍ ഭീതിയിലാണ്.

ALSO READ:ശ്വാസംമുട്ടി ദില്ലി; വായുമലിനീകരണ തോത് ഗുരുതരാവസ്ഥയില്‍ തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here