വയനാട് നീർവാരത്ത് പുലിയെ പരിക്കേറ്റനിലയിൽ കണ്ടെത്തി

വയനാട്‌ നീർവാരം അമ്മാനിയിൽ പരിക്കേറ്റ നിലയിൽ പുള്ളി പുലിയെ കണ്ടെത്തി. തോട്ടിലേക്ക്‌ വീണുകിടക്കുന്ന നിലയിലാണ്‌ പുലിയെ കണ്ടെത്തിയത്‌. വനം വകുപ്പ്‌ അധികൃതർ സ്ഥലത്തെത്തി പുലിയെ കൊണ്ടുപോയി. അവശനിലയിൽ കാണപ്പെട്ട പുലിക്ക്‌ പ്രാഥമിക ചികിത്സ നൽകും. കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലാണ് ചികിത്സ നൽകുക.

Also Read: കുറച്ച് ഓവറായാലല്ലേ എല്ലാവരും ശ്രദ്ധിക്കൂ ; കാറിലെ സിംഹം വൈറലായപ്പോള്‍

പുലിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച്‌ തുടർ നടപടി സ്വീകരിക്കുമെന്ന് ഡി എഫ്‌ ഒ ഷജ്ന കരീം അറിയിച്ചു. വയനാട്‌ വന്യജീവി സങ്കേതത്തിന്റെ ഓഫീസിന്‌ പരിസരത്തുള്ള ലാബിലേക്കാണ്‌ പുലിയെ മാറ്റിയത്‌.

Also Read: സൗദിയിൽ പ്രതിദിനം ശരാശരി 44 ഇരട്ടകൾ ജനിക്കുന്നതായി റിപ്പോർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News