ബംഗളൂരുവിൽ വാരാന്ത്യത്തിൽ കാട് കാണാൻ ഇറങ്ങിയവർ തങ്ങളുടെ ബസിനു മുന്നിലേക്ക് കാട്ടുവഴിയിൽ നിന്നൊരു അപ്രതീക്ഷിത യാത്രക്കാരന്റെ എൻട്രി കണ്ട് ഞെട്ടി. ബംഗളൂരു ബാന്നർഗട്ട ദേശീയോദ്യാനത്തിലാണ് ഇന്നലെ ടൂറിസ്റ്റുകൾ സഞ്ചരിച്ച മിനി ബസിലേക്ക് കാട്ടിൽ നിന്നെത്തിയ പുള്ളിപ്പുലി വലിഞ്ഞു കയറാൻ ശ്രമിച്ചത്. ബസിന്റെ ജനാലയിലൂടെ വലിഞ്ഞു കയറാൻ ശ്രമിക്കുന്ന പുലിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ALSO READ; ഒന്നാമൻ മസ്‌ക്, പട്ടികയിൽ യൂസഫലിയും: ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടിക പുറത്ത്
രണ്ടു ബസുകളിലായിട്ട് സഞ്ചാരികളെ കാട്ടിനുള്ളിലൂടെ കൊണ്ട് പോകുമ്പോഴായിരുന്നു അപ്രതീക്ഷിതമായിട്ടുള്ള പുലിയുടെ വരവ്. കാടിറങ്ങി ട്രാക്കിലേക്ക് എത്തിയ പുലി ബസിലേക്ക് നോക്കി നിൽക്കുന്നതും ശേഷം ജനാലയിലേക്കു വലിഞ്ഞു കയറാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. പുലി കയറുമ്പോൾ യാത്രക്കാർ നിലവിളിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. കയറാൻ ശ്രമിച്ചു പരാജയപ്പെട്ടതിനു ശേഷം ബസിനു മുന്നിലേക്ക് പോയി നിലയുറപ്പിച്ച പുലി പിന്നീട് കാട്ടിലേക്ക് പിൻവാങ്ങുകയായിരുന്നു. ഇതാദ്യമായല്ല വിനോദസഞ്ചാരികളുടെ വാഹനങ്ങളിൽ പുലി കയറുന്നത്.
ALSO READ; ഉത്തരമുണ്ടോ? സഭയിൽ നിന്ന് തോറ്റോടിയ പ്രതിപക്ഷത്തോട് 10 ചോദ്യങ്ങളുമായി മന്ത്രി എംബി രാജേഷ്
സുരക്ഷ വർധിപ്പിക്കുന്നതിനുള്ള മുൻകരുതൽ നടപടിയായി സഫാരി ബസുകളിൽ ഇരുമ്പ് കമ്പികൾ സ്ഥാപിച്ചിട്ടുള്ളതിനാലാണ് പലപ്പോഴും അപകടം ഒഴിവാകാറുള്ളത്.കഴിഞ്ഞ മാസം ബംഗളൂരു ഇലക്‌ട്രോണിക്‌സ് സിറ്റി പരിസരത്ത് പുള്ളിപ്പുലിയെ കണ്ടതിനെ തുടർന്ന് പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിരുന്നു. ബാന്നർഗട്ട ദേശീയ ഉദ്യാനത്തിൽ നിന്നാണ് ഈ പുള്ളിപ്പുലി വന്നതെന്ന് അന്ന് അധികൃതർ സംശയിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here