തിരുവനന്തപുരത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ പുള്ളിപ്പുലി ഇറങ്ങി. ഇന്ന് രാവിലെ 8.30ന് പൊന്മുടി പൊലീസ് സ്റ്റേഷന്റെ മുന്നിലാണ് പുള്ളിപ്പുലിയെ കണ്ടത്. റോഡിലൂടെ കാടിലേയ്ക്ക് കയറിപോകുന്നതായി പൊലീസുകാർ കണ്ട ഉടൻ തന്നെ പൊലീസ് വനംവകുപ്പിനെ വിവരം അറിയിച്ചു.
ALSO READ: സർട്ടിഫിക്കറ്റുകൾക്ക് ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ട; ജനുവരി ഒന്നുമുതൽ നഗരസഭകളിൽ കെ സ്മാർട്ട് വരുന്നു
അതേസമയം സ്ഥലത്തെത്തിയ വനംവകുപ്പ് പുള്ളിപ്പുലിക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ് പ്രദേശം.
അതേസമയംഅവധി പ്രമാണിച്ച് പൊന്മുടിയിൽ വിനോദ സഞ്ചരികൾ ധാരാളമായി എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ പുള്ളിപ്പുലിയെ കണ്ടത് കൂടുതൽ ആശങ്ക ഉയർത്തുന്നു.
ALSO READ: ശബരിമലയിലെ വരുമാനം 204 കോടി; ലേല തുക കണക്കാക്കുമ്പോൾ വരുമാനത്തിൽ കുറവുണ്ടാകില്ലെന്ന് ദേവസ്വം ബോർഡ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here