പാലക്കാട് ധോണിയില്‍ വീണ്ടും പുലിയിറങ്ങിയതായി സംശയം

പാലക്കാട് ധോണിയില്‍ വീണ്ടും പുലിയിറങ്ങിയതായി സംശയം . ഇന്ന് രാത്രി ഒമ്പതോടെയാണ് ധോണി പെരുന്തുരുത്തിക്കളത്തിൽ പുലിയെ കണ്ടതായി പറയുന്നത് . പ്രദേശവാസി ആണ് പുലിയെ കണ്ടതായി പറഞ്ഞത്. സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് വനംവകുപ്പ് ആര്‍ആര്‍ടി സംഘം എത്തി പരിശോധന ആരംഭിച്ചു.

ALSO READ: മർദ്ദനമേറ്റ് തൊടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മരണം; രണ്ടുപേർ അറസ്റ്റിൽ

അതേസമയം രാത്രിയില്‍ ധോണിയിൽ വീണ്ടും പുലിയെ കണ്ടു എന്ന് പ്രചരിക്കപ്പെട്ടതോടെ ഭീതിയിലാണ് നാട്ടുകാര്‍. നേരത്തെയും ഇവിടെ പുലിയിറങ്ങിയിരുന്നു. ജനവാസ മേഖലയില്‍ വന്യമൃഗ ശല്യം വര്‍ധിക്കുകയാണെന്നും നടപടി വേണമെന്നും നാട്ടുകാര്‍ പറഞ്ഞു.

ALSO READ: ഇനി പാലങ്ങൾ തിളങ്ങും; ദീപാലംകൃതമാക്കിയ കോഴിക്കോട് ഫറോക്ക് പാലം നാടിന് സമർപ്പിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News