വയനാട് കോഴിക്കൂട്ടിൽ പുലി കുടുങ്ങി

വയനാട് കോഴിക്കൂട്ടിൽ പുലി കുടുങ്ങി. വയനാട്‌ നെൻമേനി പഞ്ചായത്തിലെ ചീരാൽ കുടുക്കി മുണ്ടുപറമ്പിൽ കുട്ടപ്പൻ്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. ഇന്നലെ രാത്രി 10 മണിയോടെയാണ്‌ സംഭവം. കോഴിക്കൂട്ടിൽ നിന്നും ബഹളം കേട്ട് വീട്ടുകാർ നോക്കിയപ്പോൾ കോഴികൂടിനുള്ളിൽ കുടുങ്ങിയ നിലയിൽ പുലിയെ കണ്ടെത്തുകയായിരുന്നു. കോഴിക്കൂട് അടച്ചതിന് ശേഷം വീട്ടുകാർ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. വനം വകുപ്പ്‌ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ വലയിട്ട്‌ പിടിച്ചതിന്‌ ശേഷം സ്ഥലത്ത്‌ നിന്ന് മാറ്റി.

Also Read: കാരവന്‍ ടൂറിസം തകര്‍ന്നെന്ന് വ്യാജ പ്രചരണം, ഒന്നിച്ച് എതിര്‍ക്കണം: മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News