പത്താനാപുരത്തെ ഭീതിയിലാഴ്ത്തിയ പുലി ഒടുവില്‍ കൂട്ടില്‍

Kollam Leopard

കൊല്ലം പത്തനാപുരം ചിതല്‍വെട്ടിയെ ഭീതിയിലാക്കിയ പുലി ഒടുവില്‍ കൂട്ടിലായി. ദിവസങ്ങള്‍ക്കു മുന്‍പാണ് പുലിയെ പിടിക്കാനായി വനംവകുപ്പ് കൂട് സ്ഥാപിച്ചത്. ഉള്‍വനത്തിലേക്ക് പുലിയെ തുറന്നുവിടാനാണ് ആലോചിക്കുന്നത്.

വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് പുലി കൂട്ടില്‍ അകപ്പെട്ടത്. ചിതല്‍വെട്ടി എസ്റ്റേറ്റിലും സമീപ പ്രദേശത്തും പുലിയ കണ്ടതോടെ പ്രദേശവാസികള്‍ പുറത്തിറങ്ങാന്‍ പോലും ഭയന്നിരുന്നു.

Also Read : ശ്വാസംമുട്ടി ദില്ലി; ഇന്ന് മുതല്‍ അന്യസംസ്ഥാന ബസ്സുകള്‍ക്ക് നഗരത്തിലേക്ക് പ്രവേശനമില്ല

മൃഗഡോക്ടര്‍ എത്തി പുലിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടിയെക്കുറിച്ച് തീരുമാനിക്കുക. പുലിയ കണ്ടെത്താന്‍ വനംവകുപ്പ് ഡ്രോണ്‍ നിരീക്ഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കൂട്ടില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പുലിക്ക് എന്തെങ്കിലും തരത്തിലുള്ള പരിക്കേറ്റിട്ടുണ്ടെങ്കില്‍ അത് ചികിത്സിച്ച് ഭേദമാക്കിയതിനു ശേഷമായിരിക്കും തുറന്നുവിടുക. പ്രദേശം രണ്ട് മാസത്തോളമായി പുലി ഭീതിയിലായിരുന്നു.

Also Read : കേരളത്തില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ്

അതേസമയം കൂട്ടിലായ പുലിയെ റാന്നി ഫോറസ്റ്റ് ഡിവിഷനില്‍പ്പെട്ട കക്കി വനമേഖലയില്‍ തുറന്ന് വിടും. ഒരു പുലിയുടെ സാന്നിധ്യം കൂടി പ്രദേശത്തുണ്ട്. നിലവിലെ കൂട് കെണി ഉപയോഗിച്ച് അതിനെക്കൂടി പിടികൂടാനുള്ള ശ്രമം തുടരും. പുലിയെ പിടികൂടാനായത് വലിയ ആശ്വാസം എന്ന് പത്തനാപുരം പഞ്ചായത്ത് പ്രസിഡന്റ് എസ് തുളസി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News