കാസര്‍ഗോഡ് കൊട്ടംകുഴിയില്‍ പുലികളുടെ മുന്നില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം. കൊട്ടംകുഴിയിലെ കെ ശാരദ പഞ്ചായത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കൊട്ടംകുഴിയില്‍ എത്താറാകുമ്പോള്‍ കാട്ടില്‍ നിന്നും രണ്ട് പുലികളോടി റോഡ് കുറുകെ കടന്നുപോവുകയായിരുന്നു. ഇത് ശാരദയുടെ തൊട്ടുമുന്നിലാണ് സംഭവിച്ചത്. രണ്ടുപുലികളിലൊന്ന് ചെറുതാണെന്നും വലിയ പുലി തന്നെയൊന്നു നോക്കി പതിയെയാണ് നടന്നുപോയതെന്നും ശാരദ പറയുന്നു. ഇതു കണ്ട് പേടിച്ചുപോയ ശാരദ അലറിക്കരഞ്ഞു കൊണ്ടോടി. മുന്നില്‍ കണ്ട വീട്ടില്‍ കയറി കാരണം പറഞ്ഞു.
ALSO READ: ഒരിക്കല്‍ നടക്കാതെ പോയ സ്വപ്നം, ഒടുവില്‍ 102ാം വയസില്‍ ആഗ്രഹസാഫല്യവുമായി പേപ്പുച്ചേട്ടന്‍
കൊട്ടംകുഴിയിലെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന റോഡിലാണ് പുലിയെ കണ്ടത്. നൂറോളം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന ഈ വഴിയിലൂടെയാണ് സ്‌കൂള്‍ കുട്ടികളടക്കം സഞ്ചരിക്കുന്നത്. മുമ്പ് രാത്രി കാലങ്ങളില്‍ ഇവിടെ പുലിയെ കണ്ടിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഇരിയണ്ണിയില്‍ ഹോട്ടല്‍ ജീവനക്കാരിക്കു മുന്‍പിലേക്കു പുലി ചാടി വീണിരുന്നു. മുളിയാര്‍ പഞ്ചായത്തിലെ കാലിപ്പള്ളത്തും കഴിഞ്ഞ ദിവസം രാത്രി പുലിയുടെ ആക്രമണമുണ്ടായി. ഇവിടെ സ്ഥിരമായി ഉണ്ടാകാറുള്ള ഒരു നായയെ കാണാതായിട്ടുണ്ട്. ഇവിടെ റോഡില്‍ പുലിയുടെ കാല്‍പാടുകളും നായയെ കടിച്ചുവലിച്ചതിന്റെ പാടുകളും കണ്ടെത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here