ദീപാവലിക്ക് പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഭയന്ന് വീടിനുള്ളില്‍ അഭയം തേടിയ പുലി പുറത്തിറങ്ങി. ഞാറാഴ്ച രാവിലെ മൂന്നു മണിയോട് തമിഴ്‌നാട് കൂനൂരിലുള്ള വീട്ടില്‍ കയറിയ പുലി 26 മണിക്കൂറിന് ശേഷമാണ് പുറത്തിറങ്ങിയത്. ഇതോടെ വീട്ടുകാരും മുള്‍മുനയിലായി. പുലി ആറോളം പേരെ ആക്രമിച്ചതായ വിവരവും പുറത്ത് വരുന്നുണ്ട്.
ALSO READ: ഉദ്‌ഘാടനത്തിനെത്തിയ ‘തൊപ്പി’യെ കാണാൻ വൻ ജനാവലി; കട ഉടമകൾക്കെതിരെ പൊലീസ് കേസെടുത്തു
വീട്ടിനു പുറത്തിറങ്ങാന്‍ പുലി തയ്യാറാവാതെ വന്നതോടെ വനം വകുപ്പിനെ വീട്ടുകാര്‍ വിവരമറിയിച്ചു. ഇതോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി മൂന്നോളം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും പുലിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തു. രാത്രിയോടെ പുലി വീട്ടില്‍ നിന്നും കാട്ടിലേക്ക് തിരിച്ചു പോകുമെന്ന പ്രതീക്ഷയിലായിരുന്നു വീട്ടുകാരും ഉദ്യോഗസ്ഥരും എന്നാല്‍ ഭയന്നു പോയ പുലി വീട്ടില്‍ തന്നെ തുടരുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here