മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് കൊടുക്കുന്നത് എത്രയോ തുച്ഛമായ വേതനമാണെന്ന് നടി മൈഥിലി. പുരുഷന്മാര്‍ക്ക് കോടികള്‍ നല്‍കുന്നുണ്ട്. നമ്മുടെ രാജ്യത്ത് സിനിമാ ഇന്‍ഡസ്ട്രിയടക്കമുള്ളത് പുരുഷാധിപത്യത്തിലാണെന്ന് കൈരളി ടിവിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മൈഥിലി പറഞ്ഞു.
Also Read: ബേസിലിന്റെ ‘പ്രാവിൻകൂട് ഷാപ്പ്’ തിയേറ്ററുകളിലേക്ക്: റിലീസ് പ്രഖ്യാപിച്ചു
അഭിനയിച്ചിട്ട് വേതനം ലഭിക്കാത്ത അനുഭവങ്ങളുണ്ടായിട്ടുണ്ട്. എത്രയോ ചെക്കുകള്‍ അങ്ങനെയുണ്ട്. എന്നാല്‍ അതിന്റെ പിറകെ പോയിട്ടില്ല. ചോദിച്ച് പിന്നാലെ നടക്കുന്നതില്‍ മടുപ്പ് തോന്നി. നമ്മള്‍ ജോലി ചെയ്തതിന്റെ ശമ്പളമാണ് ചോദിക്കുന്നത്. അവരുടെ സമീപനം കണ്ടാല്‍ വെറുതെ കാഷ് ചോദിക്കുന്നത് പോലെയാണ്. സ്ത്രീകളോട് മാത്രമേ ഇങ്ങനെയുള്ളൂവെന്നും മൈഥിലി പറഞ്ഞു.
അന്യഭാഷയില്‍ ദുരനുഭവങ്ങളുണ്ടായപ്പോള്‍ പിന്നീട് അവിടെ ട്രൈ ചെയ്യാന്‍ തോന്നിയില്ല. ചെറിയ പ്രായത്തില്‍ തന്നെ നോ പറയാന്‍ തോന്നിയത് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അഭിമാനം തോന്നുന്നു. എന്തു ചെയ്ത് ജീവിക്കുക എന്നല്ല, നമ്മുടേതായ രീതിയിലാണ് ജീവിക്കേണ്ടതെന്നും നടി പറഞ്ഞു. അഭിമുഖം പൂർണമായി കാണാം:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here